Webdunia - Bharat's app for daily news and videos

Install App

കെ.എസ്.ആര്‍.ടി.സി റിട്ട സൂപ്രണ്ട് ആശുപത്രിയില്‍ തൂങ്ങിമരിച്ചു

കെ.എസ്.ആര്‍.ടി.സി യില്‍ നിന്നു വിരമിച്ച സൂപ്രണ്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തൂങ്ങിമരിച്ചു.

Webdunia
ഞായര്‍, 30 ഒക്‌ടോബര്‍ 2016 (16:35 IST)
കെ.എസ്.ആര്‍.ടി.സി യില്‍ നിന്നു വിരമിച്ച സൂപ്രണ്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തൂങ്ങിമരിച്ചു. നെയ്യാറ്റിന്‍കര വെണ്‍പകലില്‍ താമസിക്കുന്ന ചേര്‍ത്തല മുരിങ്ങനാട് ശ്രീലക്ഷ്മിയില്‍ രാധാകൃഷ്ണന്‍ എന്ന 64 കാരനാണ് ഈ കടും‍കൈ ചെയ്തത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലു മണിയോടെ പേ വാര്‍ഡ് ബാത്ത്റൂമിലെ ജനാലയിലാണ് രാധാകൃഷ്ണനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പ് കഠിനമായ വയറ്റുവേദനയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ച ഇദ്ദേഹത്തിനു ക്യാന്‍സറാണെന്ന് കണ്ടെത്തിയതോടെ വലിയ വിഷമത്തിലായിരുന്നു.

കൂടെ റൂമില്‍ കൂട്ടിനുണ്ടായിരുന്ന ഭാര്യയോട് ടോയ്‍ലറ്റില്‍ പോകണമെന്ന് പറഞ്ഞ് ഉള്ളില്‍ കയറി കതകടയ്ക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

നെയ്യാറ്റിന്‍കരയില്‍ വയോധികനെ സമാധിയിരുത്തിയ സംഭവം; നാട്ടുകാര്‍ക്ക് ഇതൊന്നും മനസ്സിലാവില്ലെന്ന് മകന്‍

സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം ചൂട് കൂടുമെന്ന് മുന്നറിയിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 62 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം; എട്ടു പേര്‍ കൂടി കസ്റ്റഡിയില്‍

താന്‍ അഭിഭാഷകനാണ്, കേസ് സ്വയം വാദിക്കും: ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വര്‍

നോട്ട് നാലഞ്ചുഭാഗങ്ങളായി കീറിപ്പോയോ, മാറിയെടുക്കാം!

അടുത്ത ലേഖനം
Show comments