Webdunia - Bharat's app for daily news and videos

Install App

23 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എ കെ ജെ അയ്യര്‍
ശനി, 25 ഫെബ്രുവരി 2023 (16:50 IST)
കൊല്ലം: ഇരുപത്തിമൂന്നുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ മണ്ണൂർ മധു ഭവനിൽ മധു -റീന ദമ്പതികളുടെ മകൾ ധന്യയെയാണ് കഴിഞ്ഞ ദിവസം രാവിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മണ്ണൂർ കാട്ടാമ്പള്ളി സ്വദേശിയായ യുവാവുമായി പട്ടികജാതി വിഭാഗത്തിൽ പെട്ട പെൺകുട്ടി പ്രണയത്തിലായിരുന്നു എന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ പതിനാലാം തീയതി ധന്യയെ കാണാതായതോടെ ബന്ധുക്കൾ കടയ്ക്കൽ പോലീസിൽ പരാതി നൽകിയിരുന്നു.

അന്വേഷണത്തിൽ അടുത്തുള്ള റബ്ബർ തോട്ടത്തിലെ ഷെഡിൽ നിന്ന് യുവാവിനൊപ്പം ധന്യയെ കണ്ടെത്തി.  തുടർന്ന് ഇരുവരെയും കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പെൺകുട്ടിയെ വിവാഹം കഴിക്കാമെന്നു യുവാവ് പോലീസിന്റെ സാനിധ്യത്തിൽ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. തുടർന്ന് കോടതിയിൽ ഇരുവരെയും ഹാജരാക്കിയിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം വിവാഹം നടത്താൻ തീരുമാനിച്ചെങ്കിലും യുവാവ് എത്തിയില്ല. യുവാവിനെ ബന്ധപ്പെടാനും കഴിഞ്ഞില്ല. ഇതിന്റെ മനോവിഷമത്തിലായിരുന്നു ധന്യ. യുവാവിനെതിരെ ധന്യയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments