Webdunia - Bharat's app for daily news and videos

Install App

ടെക്സ്റ്റൈൽ ഉടമയെ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

എ കെ ജെ അയ്യര്‍
ചൊവ്വ, 6 ഡിസം‌ബര്‍ 2022 (15:20 IST)
കണ്ണൂർ: കണ്ണൂരിലെ കേളകം മഹാറാണി ടെക്സ്റ്റൈൽ ഉടമ നാട്ടുനിലത്തിൽ മാത്യു എന്ന 58 കാരനെ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ആത്യഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മാനന്തവാടി കണിയാരം ഫാ.ജി.കെ.എം.ഹൈസ്കൂളിനടുത്തുള്ള റബ്ബർ തോട്ടത്തിൽ കഴിഞ്ഞ ദിവസം ഒരു മണിയോടെയായിരുന്നു സംഭവം.

ഈ സ്‌കൂളിൽ ജില്ലാ കലോത്സവം നടക്കുന്നതിന്റെ ഭാഗമായി സ്‌കൂൾ ഗ്രൗണ്ടിൽ ഉണ്ടായിരുന്ന തൊഴിലാളികളാണ് കാർ കത്തുന്നത് കണ്ടത്. തൊഴിലാളികളും നാട്ടുകാരും തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് അഗ്നിശമനസേന, പോലീസ് എന്നിവർ എത്തിയാണ് തീയണച്ചത്. അപ്പോഴേക്കും കാർ ഭൂരിഭാഗവും കത്തിക്കഴിഞ്ഞിരുന്നു.

മൃതദേഹത്തിൽ നിന്ന് ലഭിച്ച മാലാ, മോതിരം എന്നിവ പരിശോധിച്ചതിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. സമീപത്തെ സി.സി.ടി.വിദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ഭാര്യ ഷൈബി, മക്കൾ സാന്ദ്ര, മാനസ. സംഭവത്തോട് അനുബന്ധിച്ചു പോലീസ് കേസെടുത്തു മാനന്തവാടി ഡി.വൈ.എസ്.പി എ.പി.ചന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എകെജി സെന്റർ മുൻ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

16 വയസിന് താഴെയുള്ള കുട്ടികൾ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച് ഓസ്ട്രേലിയ

യൂട്യൂബർ തൊപ്പിയുടെ താമസസ്ഥലത്ത് നിന്നും സിന്തറ്റിക് ഡ്രഗ്സ് പിടികൂടി, തൊപ്പിയും സുഹൃത്തുക്കളായ 3 യുവതികളും ഒളിവിൽ

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

അടുത്ത ലേഖനം
Show comments