Webdunia - Bharat's app for daily news and videos

Install App

കുടുംബവഴക്കിനെ തുടർന്ന് വീട്ടമ്മ തൂങ്ങിമരിച്ചു

എ കെ ജെ അയ്യര്‍
വ്യാഴം, 2 ഫെബ്രുവരി 2023 (19:16 IST)
കടയ്ക്കൽ : കുടുംബ വഴക്കിനെ തുടർന്ന് മർദ്ദനമേറ്റ വീട്ടമ്മയെ വീടിനടുത്തുള്ള റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പുറം കൃഷ്ണകൃപയിൽ പരേതനായ വേലായുധന്റെ ഭാര്യ ഷീലയെയാണ് (51) മരിച്ച നിലയിൽ കണ്ടെത്തിയത്.

കുടുംബ വഴക്കിനിടെ ഇവർക്ക് ബന്ധുവിന്റെ മർദ്ദനമേറ്റിരുന്നു. തൂങ്ങിനില്ക്കുന്ന മൃതദേഹത്തിന്റെ കാലുകൾ നിലത്തു മുട്ടിയ നിലയിലാണ് കണ്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. നിരവധി ബന്ധുക്കളുടെ മുന്നിൽ വച്ചായിരുന്നു ബന്ധു ഇവരെ മർദ്ദിച്ചത്.

മർദ്ദനമേറ്റ ഇവർ വീടിനു പുറത്തേക്ക് പോവുകയും പിന്നീട് ഇവരെ കാണാതാവുകയും ചെയ്തിരുന്നു. മരണം ആത്മഹത്യ ആകാം എന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ട്രെയിന്‍ ഏതാണെന്നറിയാമോ, ആരും ഇതില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ടിആര്‍എഫിനെ പരസ്യമായി പിന്തുണച്ച് പാക് ഉപ പ്രധാനമന്ത്രി

എട്ട് വന്ദേ ഭാരത് ട്രെയിനുകളില്‍ തത്സമയ ബുക്കിങ് സംവിധാനം ആരംഭിച്ചു

ഓണം വാരാഘോഷം സെപ്റ്റംബര്‍ മൂന്നിനു തുടങ്ങും; ഘോഷയാത്രയോടെ ഒന്‍പതിന് സമാപനം

ട്രംപ് 24 തവണ ഇന്ത്യക്കെതിരെ പ്രസ്താവന നടത്തിയിട്ടും മോദി മിണ്ടുന്നില്ല; രാജ്യത്തിന്റെ അഭിമാനം അടിയറവ് വച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്

അടുത്ത ലേഖനം
Show comments