Webdunia - Bharat's app for daily news and videos

Install App

ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചുകയറി അച്ഛനും മകനും മരിച്ചു

എ കെ ജെ അയ്യര്‍
വ്യാഴം, 23 ജൂണ്‍ 2022 (20:00 IST)
ആറ്റിങ്ങൽ: ദേശീയപാതയിൽ കാർ എതിരെ വന്ന ടാങ്കർ ലോറിയിലേക്ക് ഇടിച്ചു കയറി കാറിലുണ്ടായിരുന്ന അച്ഛനും മകനും മരിച്ചു. നെടുമങ്ങാട് മുഖവൂർ ദേവി നിവാസിൽ പ്രകാശ് ദേവരാജൻ (50), മകൻ ശിവദേവ്‌ (12) എന്നിവരാണ് മരിച്ചത്. കാർ ടാങ്കർ ലോറിയിലേക്ക് ഇടിപ്പിച്ചു കയറ്റി ജീവൻ ഒടുക്കിയെന്നാണ് നിലവിൽ നിഗമനം.

ആറ്റിങ്ങൽ മാമം പാലത്തിനടുത്തതാണ് കഴിഞ്ഞ രാത്രി പതിനൊന്നരയോടെ സംഭവം നടന്നത്. കാറിൽ നിന്ന് സംഭവം ആത്മഹത്യ ആണെന്ന് സൂചന നൽകുന്ന രണ്ടു കത്തുകൾ കണ്ടെടുത്തിട്ടുണ്ട്. മരിക്കുന്നതിന് മുമ്പ് മരണത്തിനു ഉത്തരവാദി ഭാര്യ ഉൾപ്പെടെയുള്ള വിദേശത്തുള്ള അഞ്ചു പേരുടെ ചിത്രം സഹിതമുള്ള കുറിപ്പും ദേവരാജൻ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

എറണാകുളത്തു നിന്ന് തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് ഡീസലുമായി വന്ന ടാങ്കറിലാണ് കാർ ഇടിച്ചുകയറിയത്. കുറച്ചു നാളായി പ്രകാശ് പേരൂർക്കടയ്ക്കടുത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. പ്രകാശിന്റെ ഭാര്യ ശിവകല കഴിഞ്ഞ ആറുമാസമായി ബഹ്റൈനിലാണുള്ളത്. മുമ്പ് പ്രകാശ് നടത്തിയിരുന്ന സ്‌കൂളിലെ ഡാൻസ് അധ്യാപികയായിരുന്നു ശിവകല.

ഇരുവരും തമ്മിൽ അടുക്കുകയും തുടർന്ന് ശിവകല ആദ്യ ഭർത്താവുമായി ഉള്ള ബന്ധം വേർപെടുത്തി പ്രകാശിനെ വിവാഹം ചെയ്യുകയും ചെയ്തിരുന്നു. ഇവരുടെ ഏകമകനായ ശിവദേവ്  കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്‌ളാസ് വിദ്യാർത്ഥിയാണ്. ഇവർക്കൊപ്പമായിരുന്നു ശിവകലയുടെ ആദ്യ വിവാഹത്തിലുള്ള മകളും ശിവകലയുടെ മാതാവും  താമസിച്ചിരുന്നത്.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments