Webdunia - Bharat's app for daily news and videos

Install App

ദമ്പതികൾ വൈദ്യുതാഘാതമേറ്റു മരിച്ച നിലയിൽ

എ കെ ജെ അയ്യര്‍
ശനി, 25 ജൂണ്‍ 2022 (19:56 IST)
കരുനാഗപ്പള്ളി: ദമ്പതികളെ വീട്ടിൽ വൈദ്യുതാഘാതമേറ്റു മരിച്ച നിലയിൽ കണ്ടെത്തി. തൊടിയൂർ കല്ലേലിഭാഗം സാബു മന്ദിരത്തിൽ സാബു (52), ഭാര്യ ഷീജ (45) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇവർ ജീവനൊടുക്കി എന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.

സാബുവിന്റെ കൈ വൈദ്യുത വയർ കൊണ്ട് ബന്ധിച്ച നിലയിലും സാബുവിനെ ചേർത്ത് പിടിച്ച നിലയിൽ ഷീജയുടെയും മൃതദേഹങ്ങൾ കാണപ്പെട്ടു. വീട്ടിലെ മുറിയിലുള്ള പ്രധാന സ്വിച്ച് ബോർഡിൽ നിന്ന് കട്ടിലിനടുത്ത് ഒരു എക്സ്റ്റൻഷൻ സ്വിച്ച് ബോർഡ് ഘടിപ്പിച്ചിരുന്നു. സാബുവുമായി ബന്ധിപ്പിച്ചിരുന്ന വയർ ഈ ബോർഡിൽ ബന്ധിപ്പിച്ച നിലയിലായിരുന്നു.

കഴിഞ്ഞ ദിവസം പുലർച്ചെ നാലിനും അഞ്ചിനും ഇടയ്ക്കായിരുന്നു സംഭവം എന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞതെന്ന് കരുനാഗപ്പള്ളി സി.ഐ പറഞ്ഞു. മാരാരിത്തോട്ടത്തെ മിടുക്കൻ മുക്കിനടുത്ത് ചെരുപ്പുകട നടത്തുന്നയാളാണ് സാബു. ഭാര്യ ഷീജ എറണാകുളം ഇൻഫോപാർക്കിലെ ജീവനക്കാരിയും.

ജോലി സംബന്ധിച്ച് ഇരുവരും എറണാകുളത്തു പോയ ശേഷം രാത്രി വൈകിയാണ് തിരികെയെത്തിയത്. നേരം വെളുത്തിട്ട് ഒമ്പതുമണിയായിട്ടും വാതിൽ തുറക്കാത്തതിനാൽ ഇവരുടെ ഏകമകൻ അഭിനവ് കൃഷ്ണ വാതിലിൽ മുട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച അകത്തു കടന്നപ്പോഴാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഉടൻ വൈദ്യുതി സ്വിച്ച് ഓഫ് ചെയ്ത ശേഷം അയൽക്കാരെ വിവരം അറിയിച്ചു.  

കഴിഞ്ഞ ദിവസങ്ങളിൽ ഇവർ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കാർ, ബൈക്ക് എന്നിവ വിറ്റിരുന്നു. അടുത്തിടെ ചില വസ്തുക്കളും ഇവർ വിറ്റഴിച്ചിരുന്നു. പോലീസ് നടപടി പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments