Webdunia - Bharat's app for daily news and videos

Install App

ഭാര്യ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിലായി

എ കെ ജെ അയ്യര്‍
വ്യാഴം, 8 ഡിസം‌ബര്‍ 2022 (14:48 IST)
ഇടുക്കി: ഭാര്യ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വണ്ണപ്പുറം കാളിയാർ തോപ്പിൽ സരിൻ എന്ന 32 കാരനാണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ മാസം ഇരുപത്തിരണ്ടിനാണ് ഇയാളുടെ ഭാര്യ അശ്വതിയെ (31) തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അന്നേ  ദിവസം വണ്ണപ്പുറം അമ്പലപ്പടിയിൽ വച്ച് ഇയാൾ ഭാര്യയുമായി വഴക്കിടുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു എന്ന് പോലീസ് വെളിപ്പെടുത്തി. തുടർന്നാണ് അശ്വതി ജീവനൊടുക്കിയത്.

ഇയാളുടെ ഉപദ്രവം കാരണം പരാതിയെ തുടർന്ന് തൊടുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെയാണ് അശ്വതി മരിച്ചത്. കാളിയാർ എസ്.എച്ച്.ഒ എച്ച്.എൽ.ഹണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു

മൂത്രമൊഴിക്കാന്‍ അങ്കണവാടിക്ക് പുറത്തുപോയ അഞ്ചുവയസ്സുകാരി പാമ്പ് കടിയേറ്റു മരിച്ചു

ഉമ തോമസ് അപകടം: നൃത്ത പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

രത്തന്‍ ടാറ്റ മുതല്‍ മന്‍മോഹന്‍ സിങ് വരെ: 2024ല്‍ രാജ്യത്തിന് നഷ്ടമായ പ്രമുഖ വ്യക്തികള്‍

Uma Thomas: മതിയായ സുരക്ഷയില്ലെന്ന് വ്യക്തം; ഉമ തോമസ് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)

അടുത്ത ലേഖനം
Show comments