Webdunia - Bharat's app for daily news and videos

Install App

അത് സുകുമാരക്കുറുപ്പ് തന്നെ ! ഞെട്ടിച്ച് പുതിയ വെളിപ്പെടുത്തല്‍

Webdunia
വെള്ളി, 11 ഫെബ്രുവരി 2022 (08:30 IST)
ബിവറേജസ് ഷോപ്പ് മാനേജര്‍ രാജസ്ഥാനില്‍ കണ്ട സന്ന്യാസി സുകുമാരക്കുറുപ്പ് തന്നെയെന്ന് ചെറിയനാട് സ്വദേശി. സുകുമാരക്കുറുപ്പിന്റെ അയല്‍വാസിയായ ജോണാണ് സന്ന്യാസിയുടെ ചിത്രം കണ്ട് ഇങ്ങനെ സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ആലപ്പുഴയിലെ ക്രൈബ്രാഞ്ച് സംഘം അടുത്ത ദിവസം ജോണിന്റെ മൊഴിയെടുക്കും. പത്തനംതിട്ട ബിവറേജസ് ഷോപ്പ് മാനേജര്‍ റെന്‍സി ഇസ്മായിലിന്റെ സംശയങ്ങളാണ്, ചാക്കോവധക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ കണ്ടെത്താനുള്ള അന്വേഷണം വീണ്ടും സജീവമാക്കുന്നത്.
 
സുകുമാരക്കുറുപ്പിനെ സന്യാസി വേഷത്തില്‍ രാജസ്ഥാനില്‍ കണ്ടതായാണ് റെന്‍സിയുടെ മൊഴി. വെട്ടിപ്രം സ്വദേശി റെന്‍സിം ഇസ്മായില്‍ നല്‍കിയ മൊഴി ക്രൈംബ്രാഞ്ച് പരിശോധിച്ചി. പത്തനംതിട്ടയിലെ ബവ്റിജസ് ഷോപ് മാനേജരായ റെന്‍സിം നല്‍കിയ വിവരങ്ങള്‍ വിശകലനം ചെയ്ത ശേഷം, ആവശ്യമെങ്കില്‍ പൊലീസ് രാജസ്ഥാനിലേക്ക് പോകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ആലപ്പുഴയില്‍നിന്നുള്ള ക്രൈംബ്രാഞ്ച് സിഐ ന്യുമാന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘം കഴിഞ്ഞ ദിവസം ഇവിടെയെത്തി മൊഴിയെടുത്തത്.
 
2007ല്‍ സ്‌കൂള്‍ അധ്യാപകനായി രാജസ്ഥാന്‍ ഈഡന്‍ സദാപുരയില്‍ ജോലി ചെയ്യുമ്പോള്‍ കണ്ടുമുട്ടിയ സന്യാസി സുകുമാരക്കുറുപ്പാണെന്നു സംശയിക്കുന്നതായാണ് റെന്‍സിം നല്‍കിയ മൊഴി. ഈഡന്‍ സദാപുരം ആശ്രമത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ഹിന്ദി, ഇംഗ്ലിഷ്, സംസ്‌കൃതം, തമിഴ്, അറബി, മലയാളം ഭാഷകള്‍ അറിയാം. കാവി മുണ്ടും ജൂബ്ബയും വേഷം. നീട്ടി വളര്‍ത്തിയ വെളുത്ത താടിയും ഉണ്ട്.
 
സുകുമാരക്കുറുപ്പിന്റെ ഫോട്ടോ കാണിച്ചപ്പോള്‍ മലയാളി സ്വാമിയെ പോലെ ഉണ്ടെന്ന് മഠാധിപതി സംശയം പറഞ്ഞു. ഇക്കാര്യം അന്ന് ആലപ്പുഴ പൊലീസിനെ അറിയിച്ചെങ്കിലും പക്ഷേ നടപടിയുണ്ടായില്ല. 
 
കഴിഞ്ഞ ഡിസംബറില്‍ ഹരിദ്വാറിലെ യാത്രാ വിവരങ്ങള്‍ ഉള്ള വീഡിയോ കണ്ടപ്പോള്‍ ഇതേ സന്യാസിയെ കണ്ടു. ഇക്കാര്യം അറിയിച്ച് ജനുവരി അഞ്ചിന് മുഖ്യമന്ത്രിക്ക് കത്ത് അയച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സംഘം എത്തിയത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments