Webdunia - Bharat's app for daily news and videos

Install App

ആശ്വാസമായി വേനല്‍ മഴയെത്തുന്നു! ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 21 മാര്‍ച്ച് 2024 (12:39 IST)
കനത്ത ചൂട് തുടരുന്നതിനിടെ ആശ്വാസമായി വേനല്‍ മഴയെത്തുന്നു. 9 ജില്ലകളിലാണ് മഴ സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്,കോഴിക്കോട് ,കണ്ണൂര്‍, മലപ്പുറം, കാസര്‍കോട്, തൃശ്ശൂര്‍ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ഇന്ന് മുതല്‍ 3 ദിവസത്തേക്ക് വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. 
 
അതേസമയം സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ  ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പകല്‍ 11 am മുതല്‍ വൈകുന്നേരം 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

Akshay Kumar: പൗരത്വം നേടിയതിന് ശേഷം ഇന്ത്യയിലെ തന്റെ ആദ്യ വോട്ട് രേഖപ്പെടുത്തി അക്ഷയ് കുമാര്‍

Gold Price Kerala: പൊന്ന് മിന്നില്ല, ഇനി പൊള്ളും, പവൻ വില 55,000 കടന്ന് മുന്നോട്ട്

Iran President Ibrahim Raisi Killed: ഹെലികോപ്ടര്‍ അപകടം; ഇറാന്‍ പ്രസിഡന്റും വിദേശകാര്യ മന്ത്രിയും കൊല്ലപ്പെട്ടു

ബുധനാഴ്ച വരെ അതിതീവ്ര മഴ; തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കാലവര്‍ഷം എത്തി

കോഴിക്കോട് കടയുടെ തൂണില്‍ നിന്ന് ഷോക്കേറ്റ് 19കാരന്‍ മരിച്ചു; കെഎസ്ഇബിക്കെതിരെ ആരോപണവുമായി കടയുടമ

അടുത്ത ലേഖനം
Show comments