Webdunia - Bharat's app for daily news and videos

Install App

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ രാജകുടുംബത്തിനും അവകാശം, ബി നിലവറ തുറക്കുന്നത് ഭരണസമിതിയ്ക്ക് തീരുമാനിയ്ക്കാം

വാർത്തകൾ
Webdunia
തിങ്കള്‍, 13 ജൂലൈ 2020 (11:45 IST)
ഡല്‍ഹി: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ആചാരപരാമായ കാര്യങ്ങളിൽ തിരുവിതാംകൂർ രാജകുടുംബത്തിനും അവകാശമുണ്ടെന്ന വാദം അംഗീകരിച്ച് സുപ്രീം കൊടതി. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധിപറഞ്ഞത്. എന്നാൽ ക്ഷേത്രത്തിന്റെ ഭരണചുമതല ജില്ലാ ജഡ്ജി അധ്യക്ഷനായ താല്‍ക്കാലിക സമിതിതിയ്ക്ക് ആയിരിയ്ക്കും എന്നും കോടതി വ്യക്തമാക്കി ഒരു രാജാവിന്റെ മരണത്തോടെ ക്ഷേത്രത്തില്‍ രാജകുടുംബത്തിനുള്ള അധികാരം ഇല്ലാതാകില്ലെന്നും ബി നിലവറ തുറക്കുന്ന കാര്യത്തില്‍ ഭരണ സമിതിക്ക് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. 
 
പുതിയ ഭരണസമിതി രൂപീകരിയ്ക്കുന്നത് വരെ താൽക്കാലിക ഭാരണസമിതിയ്ക്ക് തുടരാം, ഭരണസമിതിയില്‍ അഹിന്ദുക്കളെ ഉള്‍പ്പെടുത്തുന്നത് കോടതി വിലക്കിയിട്ടുണ്ട്. 1991ല്‍ അവസാനത്തെ രാജാവിന്റെ മരണത്തോടെ രാജകുടുംബത്തിന് ക്ഷേത്രഭരണത്തില്‍ അവകാശം ഇല്ലാതാകും എന്ന ഹൈക്കോടതി വിധിക്കെതിരെയും നിലവറകള്‍ തുറക്കരുതെന്നും ആവശ്യപ്പെട്ട് രാജകുടുംബം നല്‍കിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്. നിലവറകളിലെ അമൂല്യവസ്തുക്കള്‍ തിട്ടപ്പെടുത്തണമെന്നും രാജകുടുംബത്തിനുകൂടി പങ്കാളിത്തമുള്ള ട്രസ്റ്റ് രൂപീകരിക്കണമെന്നും ഹൈകോടതി ഉത്തരവിട്ടിരുന്നു. 
 
നിലവറയിലെ അമൂല്യവസ്തുക്കള്‍ തിട്ടപ്പെടുത്താന്‍ സുപ്രീംകോടതി വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. ക്ഷേത്രകാര്യങ്ങള്‍ പരിശോധിക്കാന്‍ അമിക്കസ് ക്യൂറിയെയും സാമ്പത്തിക തിരിമറികള്‍ അന്വേഷിക്കുന്നതിന് മുന്‍ സിഎജി വിനോദ് റായിയെയും കോടതി നിയോഗിച്ചിരുന്നു. ബി നിലവറ തുറന്ന് സ്വത്തുക്കൾ തിട്ടപ്പെടുത്താന്‍ സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടിന്നുവെങ്കിലും. രാജകുടുംബം എതിര്‍ത്തതിനെ തുടർന്ന് പിന്നീട് വിദഗ്ധസമിതി പരിഗണിക്കട്ടെയെന്ന് നിര്‍ദേശിയ്ക്കുകയായിരുന്നു. മറ്റു നിലവറകൾ തുറന്ന് സമിതി സ്വത്തുക്കളുടെ കണക്ക് തിട്ടപ്പെടുത്തിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ലോകത്ത് ആരുമായും സൗഹൃദമാകാം, ചാറ്റുകൾക്ക് തത്സമയ തർജമ, ഫീച്ചറുമായി വാട്സാപ്പ്

ബധിരനും മൂകനുമായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ സ്‌കൂളിലെ മേട്രന് 18 വര്‍ഷം കഠിന തടവ്

കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ ബുദ്ധിപരമായ നീക്കം; തട്ടിക്കൊണ്ടുപോയ മൂന്നര വയസ്സുകാരിയെ രക്ഷപ്പെടുത്തി

ഭീകരവാദികൾക്കെതിരാണെന്ന് കശ്മീരികൾ തെളിയിച്ചു, അവർക്ക് മതിയായി: ഗുലാം നബി ആസാദ്

പഹല്‍ഗാം ഭീകരാക്രമണം: വിനോദയാത്രികര്‍ക്കായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ അടിയന്തര ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കി

അടുത്ത ലേഖനം
Show comments