സുരേഷ്ഗോപിയെ അറസ്റ്റ് ചെയ്യാന്‍ സാധ്യത?

Webdunia
ശനി, 27 ഒക്‌ടോബര്‍ 2018 (18:46 IST)
ആറ്റിങ്ങലില്‍ നാമജപ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കിയ നടനും എം പിയുമായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തേക്കുമെന്നുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ നിറയുന്നത്. ഗതാഗതം തടഞ്ഞ് നാമജപ ഘോഷയാത്ര നടത്തിയവര്‍ക്കെതിരെയെല്ലാം കേസും നടപടികളും എടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സുരേഷ്ഗോപിയെയും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചര്‍ച്ചകള്‍ നടക്കുന്നത്.
 
ആറ്റിങ്ങലില്‍ ശബരിമല സംരക്ഷണ യാത്രയ്ക്ക് നേതൃത്വം നല്‍കിയത് സുരേഷ്ഗോപിയാണ്. ഇതില്‍ പങ്കെടുത്ത 42 പേരെ അറസ്റ്റ് ചെയ്തിരുന്നു.
 
സുരേഷ്ഗോപി, പി എസ് ശ്രീധരന്‍‌പിള്ള, എ എന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് യാത്രയ്ക്ക് നേതൃത്വം നല്‍കിയത്. ഈ ഘോഷയാത്ര മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗത തടസമുണ്ടാക്കിയിരുന്നു. 
 
ഒരു വിശ്വാസിയായ താന്‍ ശബരിമലയിലെ വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ അവസാനനിമിഷം വരെ പോരാടുമെന്നാണ് അന്ന് സുരേഷ്ഗോപി പ്രസംഗിച്ചത്. എന്തായാലും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മോഹന്‍ലാലിനു തിരിച്ചടി; ആനക്കൊമ്പ് നിയമവിധേയമാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

റഷ്യൻ എണ്ണകമ്പനികൾക്കെതിരെയുള്ള അമേരിക്കൻ ഉപരോധം ഫലം കണ്ടോ?, ഇറക്കുമതി കുറച്ച് ഇന്ത്യ- ചൈനീസ് കമ്പനികൾ

ട്രംപ് താരിഫിനെ വിമർശിച്ച് കനേഡിയൻ ടിവി പരസ്യം, കാനഡയുമായുള്ള എല്ലാ വ്യാപാരചർച്ചയും നിർത്തിവെച്ച് അമേരിക്ക

ദീപാവലിക്ക് നിരോധിത കാര്‍ബൈഡ് തോക്കുകള്‍ ഉപയോഗിച്ചു; 14 കുട്ടികള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു, 122 പേര്‍ ചികിത്സയില്‍

ആറ് വേട്ടനായകള്‍, ഒന്‍പത് ഷൂട്ടര്‍മാര്‍; പാലക്കാട് 87 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

അടുത്ത ലേഖനം
Show comments