Suresh Gopi: രാഷ്ടീയത്തിനു ബ്രേക്ക് ! സിനിമയില്‍ സജീവമാകാന്‍ സുരേഷ് ഗോപി

അതേസമയം തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയാണെങ്കില്‍ അടുത്ത ഒന്നര വര്‍ഷക്കാലത്തേക്ക് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് ചെറിയൊരു ഇടവേള നല്‍കി സിനിമയില്‍ സജീവമാകാനാണ് താരത്തിന്റെ തീരുമാനം

രേണുക വേണു
ചൊവ്വ, 30 ഏപ്രില്‍ 2024 (10:00 IST)
Suresh Gopi: ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ സിനിമയില്‍ സജീവമാകാന്‍ സുരേഷ് ഗോപി. തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച സുരേഷ് ഗോപി നേരത്തെ കമ്മിറ്റ് ചെയ്തതടക്കമുള്ള സിനിമ വര്‍ക്കുകളിലേക്ക് ഇനി കടക്കും. രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി അവസാനിപ്പിക്കില്ലെങ്കിലും അടുത്ത ഒന്നര വര്‍ഷത്തേക്ക് സിനിമയ്ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുക.
 
ഇപ്പോള്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് സുരേഷ് ഗോപി ജയിക്കാന്‍ സാധ്യത കുറവാണെന്നാണ് വോട്ടെടുപ്പിനു ശേഷം ബിജെപി ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റാലും സുരേഷ് ഗോപി തൃശൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തനം തുടരും. ഇത്തവണത്തേത് അടക്കം രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരില്‍ നിന്നാണ് സുരേഷ് ഗോപി ജനവിധി തേടിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി തൃശൂര്‍ കേന്ദ്രീകരിച്ച് സുരേഷ് ഗോപി പ്രവര്‍ത്തിക്കുന്നുമുണ്ട്. സുരേഷ് ഗോപി എത്തിയതോടെ തൃശൂരിലെ ബിജെപിയുടെ വോട്ട് ബാങ്ക് മെച്ചപ്പെട്ടു വരികയാണ്. ഇക്കാരണത്താലാണ് തുടര്‍ന്നും സുരേഷ് ഗോപി തൃശൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കട്ടെയെന്ന് സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.
 
അതേസമയം തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയാണെങ്കില്‍ അടുത്ത ഒന്നര വര്‍ഷക്കാലത്തേക്ക് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് ചെറിയൊരു ഇടവേള നല്‍കി സിനിമയില്‍ സജീവമാകാനാണ് താരത്തിന്റെ തീരുമാനം. ഇക്കാര്യം കേന്ദ്ര നേതൃത്വത്തേയും സുരേഷ് ഗോപി അറിയിച്ചിട്ടുണ്ട്. സിനിമയില്‍ സജീവമാകുകയാണെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പിനു ആറ് മാസം മുന്‍പേ സുരേഷ് ഗോപി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചെത്തൂ.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമീബിക് മസ്തിഷ്‌ക ജ്വരത്തിനും തെരുവ് നായ്ക്കളുടെ ശല്യത്തിനും കാരണം കേരളത്തിലെ മാലിന്യ സംസ്‌കരണത്തിലെ അപാകതയാണെന്ന് ഡോ ഹാരിസ് ചിറക്കല്‍

നെതന്യാഹു രാജ്യത്ത് പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

വീണ്ടും യുദ്ധം: പരസ്പരം വ്യോമാക്രമണം നടത്തി ഹമാസും ഇസ്രയേലും, 52 മരണം

അടുത്ത ലേഖനം
Show comments