Webdunia - Bharat's app for daily news and videos

Install App

വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയ മെഡി.കോളേജ് ഡോക്ടർക്ക് സസ്‌പെൻഷൻ

എ കെ ജെ അയ്യര്‍
വ്യാഴം, 6 ജൂണ്‍ 2024 (18:16 IST)
തൃശൂർ : വനിതാ ജൂനിയർ ഡോക്ടറോട് അപമര്യാദയായി പെരുമാറിയ മെഡി.കോളേജ് ഡോക്ടർക്ക് സസ്‌പെൻഷൻ. ജനറൽ സർജറി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ.പോളി ടി. ജോസഫിനെയാണ് സസ്‌പെൻഡ് ചെയ്തത്.

അടുത്തിടെ നടന്ന പഠന യാത്രയിൽ പ്രൊഫസർ അപമര്യാദയായി പെരുമാറി എന്ന് ജൂനിയർ വനിതാ ഡോക്ടർ മെഡിക്കൽ കോളേജ് വുമൺ ആന്റി ഹരാസ്മെന്റ് ആൻറ് ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിക്ക് നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണത്തിൽ കാര്യമുണ്ടെന്നു കണ്ടെത്തിയത്. തുടർന്ന് ഉചിതമായ വകുപ്പുതല നടപടി എടുക്കാനും ശുപാർശ ഉണ്ടായി. തുടർന്നാണ് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തത്.

മുമ്പ് ശസ്ത്രക്രിയാ സമയത്ത് ഒരു രോഗിയുടെ വയറ്റിൽ കത്രിക മറന്നുവച്ചു എന്ന സംഭവത്തിലും ഡോക്ടർ പോളി ജോസഫിനെതിരെ ആരോപണം ഉയർന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Bomb Cyclone in US: യുഎസില്‍ ഭീതി പരത്തി 'ബോംബ്' ചുഴലിക്കാറ്റ്

വിവാഹമോചന കേസിന്റെ സമയത്തും ഭര്‍തൃവീട്ടില്‍ സൗകര്യങ്ങള്‍ക്ക് ഭാര്യയ്ക്ക് അര്‍ഹതയുണ്ട്, മലയാളി ദമ്പതികളുടെ കേസില്‍ സുപ്രീം കോടതി

ഷാഫിക്ക് കിട്ടാത്ത ഭൂരിപക്ഷമുണ്ടോ രാഹുലിന് കിട്ടുന്നു, 5000ലധികം വോട്ടുകൾക്ക് എൻഡിഎ വിജയിക്കുമെന്ന് സി കൃഷ്ണകുമാർ

വിവാദ പ്രസംഗത്തില്‍ തുടരന്വേഷണം; മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് സജി ചെറിയാന്‍

ഇത് കാറ്റ് കാലം; നിസാരമായി കാണരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments