Webdunia - Bharat's app for daily news and videos

Install App

ഗംഗേശാനന്ദയുടെ സ്ഥിതി ആശങ്കാജനകം; ഇങ്ങനെ തുടര്‍ന്നാല്‍ മരണംവരെ സംഭവിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്

ഗംഗേശാനന്ദയുടെ സ്ഥിതി ആശങ്കാജനകം; ഇങ്ങനെ തുടര്‍ന്നാല്‍ മരണംവരെ സംഭവിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്

Webdunia
തിങ്കള്‍, 24 ജൂലൈ 2017 (18:00 IST)
ലിംഗം ഛേദിക്കലിന് വിധേയനായി റിമാന്‍‌ഡില്‍ കഴിയുന്ന സ്വാമി ഗംഗേശാനന്ദയുടെ ആരോഗ്യനില കൂടുതല്‍ മോശമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ലിംഗം തുന്നിച്ചേര്‍ത്ത ഭാഗത്ത് തുടരുന്ന ശക്തമായ പഴുപ്പാണ് ആശങ്കയുണ്ടാക്കുന്നത്.

കഴിഞ്ഞ നാല്‍പ്പതു ദിവസമായി പഴുപ്പ് തുടരുന്നതിന് കാരണം ക്ലെബ്‌സില്ലാ എന്ന ബാക്‍ടീരിയയാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ ന്യൂമോണിയ, സെപ്‌റ്റിസീമിയ, മെനഞ്ചൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുമെന്നും ഡോക്‍ടര്‍മാര്‍ വ്യക്തമാക്കി. ഇതേടെ ആരോഗ്യനില കൂടുതല്‍ വഷളാകും. തുടര്‍ന്ന് മരണം സംഭവിക്കാന്‍ സാധ്യത കൂടുതലാണെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

ട്യൂബ് വഴിയാണ് മൂത്രം പോകുന്നത്. ഒരു ഓപ്പറേഷന്‍ കൂടി നടത്തിയാല്‍ മാത്രമെ പൂര്‍വ്വസ്ഥിതിയില്‍ എത്താന്‍ കഴിയുകയുള്ളൂവെന്ന് ബന്ധുക്കളെ ഡോക്‍ടര്‍മാര്‍ അറിയിച്ചിരുന്നു. രണ്ടാമത്തെ ഓപ്പറേഷന്‍ താമസിക്കുന്നത് എന്തുകൊണ്ടാണെന്ന് ഡോക്‍ടര്‍മാരോട് ബന്ധുക്കള്‍ ചോദിച്ചപ്പോഴാണ് ബാക്‍ടീരിയ ബാധയെക്കുറിച്ചറിഞ്ഞത്.

സ്വാമിക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഈ മാസം 26ന് വീണ്ടും പരിഗണിക്കുന്നുണ്ട്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തര്‍പ്രദേശ് മെഡിക്കല്‍ കോളേജില്‍ തീപിടിത്തം; പത്ത് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം

ദുരന്തബാധിതരോടു മുഖം തിരിച്ച് കേന്ദ്രം; വയനാട്ടില്‍ 19 ന് എല്‍ഡിഎഫ്, യുഡിഎഫ് ഹര്‍ത്താല്‍

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

അടുത്ത ലേഖനം