Webdunia - Bharat's app for daily news and videos

Install App

കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം കണ്ട പ്രതിഭാസം 'കള്ളക്കടല്‍'; എന്താണെന്നറിയാമോ

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 2 ഏപ്രില്‍ 2024 (08:57 IST)
കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ മിനഞ്ഞാന്ന് ഉച്ച മുതല്‍ കണ്ട കടല്‍ കയറുന്ന പ്രതിഭാസം 'കള്ളക്കടല്‍' ആണെന്ന് ദേശിയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം സ്ഥിതീകരിച്ചു. തെക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ 2024 മാര്‍ച്ച് 23-ന് ഇന്ത്യന്‍ തീരത്ത് നിന്ന് 10,000 കിലോമീറ്റര്‍ അകലെ ഒരു  ന്യുനമര്‍ദ്ദം രൂപപ്പെടുകയും, മാര്‍ച്ച് 25 ഓടെ ഈ ന്യുനമര്‍ദ്ദം ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്ക് ഭാഗത്തേക്ക് നീങ്ങുകയുണ്ടായി. ഇതിന്റെ  ഫലമായി തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വളരെ ഉയര്‍ന്ന തിരമാലകള്‍ സൃഷ്ടിക്കുകയും ,ആ തിരമാലകള്‍  പിന്നീട് ഇന്ത്യന്‍ തീരത്തേക്ക് എത്തുകയും ചെയ്യുകയുണ്ടായി.
 
കേരളതീരത്തും ലക്ഷദ്വീപിലും 2024 മാര്‍ച്ച് 31-ന് രാവിലെയാണ് ഉയര്‍ന്ന തിരമാലകള്‍ ആദ്യമായി അനുഭവപ്പെട്ടത്. അടുത്ത രണ്ട് ദിവസത്തേക്ക്, ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് ഈ പ്രവണത കാണാനും മെല്ലെ ഇവ ദുര്‍ബലമാകാനുമുളള സാധ്യതയാണ് INCOIS അറിയിചിട്ടുള്ളത് .   ഇന്ത്യയുടെ  കിഴക്കന്‍ തീരങ്ങളിലും (ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍) ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും സ്വെല്‍ സര്‍ജ് അലേര്‍ട്ട് 2024 ഏപ്രില്‍ 02വരെ തുടരാനും സാധ്യതയുണ്ട് എന്നും  ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (കചഇഛകട) അറിയിച്ചു. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ 31-03-2024 ഉച്ച മുതല്‍ കണ്ട കടല്‍ കയറുന്ന പ്രതിഭാസം 'കള്ളക്കടല്‍'/swell surge ആണെന്ന് ദേശിയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം സ്ഥിതീകരിച്ചു.
 
*കള്ളക്കടല്‍ /swell surge*എന്നത് ഇന്ത്യന്‍ മഹാസമുദ്രത്തിലെ തെക്കുഭാഗത്തായി ചില പ്രത്യേക സമയങ്ങളില്‍ ഉണ്ടാവുന്ന ശക്തമായ കാറ്റിന്റെ ഫലമായി ഉയര്‍ന്ന തിരകള്‍ ഉണ്ടാവുകയും അവ വടക്കോട്ട് സഞ്ചരിച്ചു ഇന്ത്യയുടെ തെക്കന്‍ തീരങ്ങളില്‍ എത്തുകയും ചെയ്യും. ഈ തിരകള്‍ പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഉണ്ടാവാതെ പെട്ടന്ന് തന്നെ ഉണ്ടാവുകയാണ് പതിവ്. ലക്ഷണങ്ങള്‍ കാണിക്കാതെ തിരകള്‍ പെട്ടന്ന് വരുന്നതുകൊണ്ടാണ് ഇവയെ 'കള്ളക്കടല്‍' എന്ന് വിളിക്കുന്നത്. ഈ തിരകള്‍ മൂലം തീരപ്രദേശങ്ങളില്‍ കടല്‍ ഉള്‍വലിയാനും/കയറാനും കാരണമാവുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദീപ്തി പ്രഭ മരിച്ചത് ചൂരക്കറി കഴിച്ചല്ല, മരണകാരണം ബ്രെയിന്‍ ഹെമറേജെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിന് സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ചെയ്ത മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

ഇന്ദിരാഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ആമസോണ്‍ വഴി ലാപ്ടോപ്പ് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ലഭിച്ചത് മാര്‍ബിള്‍, പരാതിയില്‍ കമ്പനിയുടെ മറുപടി ഇങ്ങനെ

കേരളത്തില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാകുമോ; ഏറ്റവുംകൂടുതല്‍ കൊവിഡ് കേസുകള്‍ കേരളത്തില്‍, ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 182 കേസുകള്‍

അടുത്ത ലേഖനം
Show comments