Webdunia - Bharat's app for daily news and videos

Install App

അധ്യാപകന്റെ മൃതദേഹം പുഴയിൽ കണ്ടെത്തിയ സംഭവം കൊലപാതകം : രണ്ടു പേർ അറസ്റ്റിൽ

Webdunia
വ്യാഴം, 13 ഒക്‌ടോബര്‍ 2022 (21:31 IST)
മലപ്പുറം: അധ്യാപകന്റെ മൃതദേഹം ഉഴയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിയുകയും അതിൽ പ്രതികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മുണ്ടേരി സർക്കാർ ഹൈസ്‌കൂൾ അധ്യാപകനായ കരുളായി ചെറുപുള്ളിയിൽ ബാബു എന്ന 47 കാരനെയാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
 
ഇതുമായി ബന്ധപ്പെട്ടു എടക്കര കാറ്റാടിപ്പാലത്തിനു ചുവട്ടിൽ താമസിക്കുന്ന ഉപ്പട തെറ്റത്ത് കമ്പി ബിജു എന്ന  ബിജു (47), മൂത്തേടം കാരാപ്പുറം കോളനി നിവാസി ലത (36) എന്നിവരാണ് പോലീസ് പിടിയിലായത്.
 
കഴിഞ്ഞ പതിമൂന്നാം തീയതിയാണ് കരിമ്പുഴയിൽ പുന്നപുഴ സംഗമിക്കുന്നതിനടുത്തതായി മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ ഇത് മുങ്ങിമരണമാണെന്നും തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്നും കണ്ടെത്തി.
 
ബിജുവും ലതയും കുറെ വര്ഷങ്ങളായി എടക്കരയിലും പരിസരങ്ങളിലുമായി ജീവിച്ചവരാണ്. ഇരുവരും ബാബുവുമായി പരിചയപ്പെടുന്നത് ഒരു മാസം മുമ്പാണ്. കഴിഞ്ഞ ഏഴാം തീയതി ഇവർ മൂവരും ഒരുമിച്ചിരുന്നു മദ്യപിക്കുകയും ചെയ്തു. പിന്നീട് ബാബു തിരിച്ചുപോയെങ്കിലും വീണ്ടും എത്തി മദ്യപിച്ചു.
 
ഇടയ്ക്കു തമ്മിൽ തർക്കമുണ്ടായതോടെ ബിജു മരവടി വച്ച് ബാബുവിന്റെ തലയ്ക്കടിച്ചു. അബോധാവസ്ഥയിലായ ബാബുവിനെ ലതയും ബിജുവും ചേർന്ന് പുഴയിൽ വെള്ളമുള്ള സ്ഥലത്ത് കൊണ്ടുപോയി തള്ളിയിട്ടു കൊലപ്പെടുത്തി. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ചിത്രം പതിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്തു; പരാതി നല്‍കി എല്‍ഡിഎഫ്

മഴ തെക്കോട്ട്; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

അടുത്ത ലേഖനം
Show comments