Webdunia - Bharat's app for daily news and videos

Install App

ലോകത്തെല്ലാവർക്കുമുള്ള ഒരേ ശരീരത്തിനു വേണ്ടി പെണ്ണുങ്ങൾ മാത്രം ചാകാൻ നിക്കുന്നതെന്തിന്?

അമ്മേ... നഗ്ന ഫോട്ടോ എന്ന് പറയുമ്പോൾ സ്ത്രീകൾ എന്തിനാ ഇത്ര ഭയക്കുന്നത്? വൈറലാകുന്ന തനൂജ ഭട്ടതിരിയുടെ പോസ്റ്റ്

Webdunia
ശനി, 4 മാര്‍ച്ച് 2017 (14:57 IST)
ഓരോ ദിവസവും സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് പുതിയ ഓരോ കഥകളാണ്. സാഹിത്യകാരിയും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്ററുമായ തനൂജ ഭട്ടതിരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈ‌റ‌ലാകുന്നത്. ഒരു അമ്മയും മകളും തമ്മിലുള്ള സംഭാഷ‌ണമാ‌യിട്ടാ‌ണ് പോസ്റ്റ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
 
ഫെയ്സ്ബുക്കിൽ ശ്രദ്ധ നേടുന്ന പോസ്റ്റിന്റെ പൂർണരൂപം :
 
അമ്മേ ... എല്ലാ സ്ത്രീകൾക്കും രണ്ട് ബൂബ്സും ഒരു ലൈംഗീകാവയവുമല്ലേയുള്ളു? മകളുടെ ഉറക്കെയുള്ള ചോദ്യം കേട്ട് അമ്മ അമ്പരന്നു 'അത്രേയുള്ളു' അവർ പതിയെ പറഞ്ഞു. 'പിന്നെ ഈ നഗ്നഫോട്ടോ എന്നു പറയുമ്പോൾ സ്ത്രീകൾ എന്തിനാ ഇത്ര പേടിക്കുന്നത്! അവന്റെ ഒക്കെ വീട്ടിലെ പെണ്ണുങ്ങൾക്കും ഇതൊക്കെയല്ലേ ഉള്ളത്? 'അതേ ' അമ്മപറഞ്ഞു. 
 
വണ്ണം കൂടിയും കുറഞ്ഞുമൊക്കെയിരിക്കും ശരീരമായാൽ അത്ര തന്നെ അല്ലേ അമ്മേ? " അതേ മോളെ .. " " ഇതത്ര ലൈറ്റായ വിഷയമല്ല പക്ഷേ പെണ്ണുങ്ങടെ ന്യൂഡ് ഫോട്ടോ എടുത്ത് ബ്ലാക് മെയിൽ ചെയ്യാൻ വരുന്നവരെ പോയി പണി നോക്കടാ പട്ടികളെ എന്നുപറയണ്ടെ അമ്മേ? ''പറയണം മോളേ .. " പിന്നെന്തിനാ അമ്മേ? ഈ ലോകത്തെല്ലാവർക്കുമുള്ള ഒരേ ശരീരത്തിനു വേണ്ടി പെണ്ണങ്ങൾ മാത്രം ചാവാൻ നിക്കുന്നത്? അമ്മ തലയുയർത്തിയില്ല ഉത്തരം പറഞ്ഞുമില്ല 'മകൾ പുറത്തേക്ക് പോകും മുമ്പ് ഒന്നുകൂടി പറഞ്ഞു. " അവരോടൊക്കെ പോയി തൂങ്ങിച്ചാവാൻ പറയമ്മേ ." അമ്മ പതിയെ തലയുയർത്തി '

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചിയില്‍ ആരോഗ്യപ്രശ്‌നമുള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ച സംഭവം; സുഖം പ്രാപിച്ചപ്പോള്‍ കുഞ്ഞിനെ തിരികെ വേണമെന്ന് ദമ്പതികള്‍

ജസ്റ്റിസ് ബിആര്‍ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ അടുത്ത മാസം 14ന്

പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഭിപ്രായം, മുരളീധരന്‍ സ്വയം ചിന്തിക്കുക; ദിവ്യക്കെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ രാഗേഷ്

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 85,000 വിസകള്‍ നല്‍കി ചൈന

അടുത്ത ലേഖനം
Show comments