ദമ്പതികള്‍ വീട്ടു പറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍

കെ ആര്‍ അനൂപ്
ശനി, 3 ജൂണ്‍ 2023 (11:14 IST)
ദമ്പതികളെ വീട്ടു പറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.വെണ്ണിപുറത്ത് അശോക് കുമാര്‍ (43), ഭാര്യ അനു രാജ് (33) എന്നിവരെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ ബന്ധുക്കളാണ് ഇരുവരെയും തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
 
അശോക് കുമാര്‍ തിരുവനന്തപുരത്തെ വിജിലന്‍സ് ഓഫീസിലെ ടൈപ്പിസ്റ്റ് ആണ്. പോലീസ് ഇന്റലിജന്‍സ് വിങ്ങില്‍ ട്രെയിനിയാണ് അനുരാജ്. ചേമഞ്ചേരിയിലെ വീട്ടില്‍ നാലുമാസത്തോളമായി ആരോഗ്യ പ്രശ്‌നങ്ങളാല്‍ അനുരാജ് കഴിയുകയായിരുന്നു.
മെഡിക്കല്‍ കോളജില്‍ എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പൂക്കാട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
 
പരേതനായ വെണ്ണിപുറത്ത് മാധവന്‍ നായരുടെയും ദേവിഅമ്മയുടെയും മകനാണ് അശോക് കുമാര്‍. രാധാകൃഷ്ണന്‍, ശാന്തകുമാരി, രാജു (ഡെപ്യൂട്ടി സെക്രട്ടറി, സെക്രട്ടറിയേറ്റ്) രാജേശ്വരി എന്നിവരാണ് സഹോദരങ്ങള്‍. ഇടുക്കി ചെറുതോണി സ്വദേശിനി സൂസിയുടെ മകളാണ് അനുരാജ്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് എട്ടു ദിവസത്തിനിടെ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചത് 10 പേര്‍ക്ക്; പാറശാല സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ശബരിമല സ്വര്‍ണപ്പാളി വിവാദം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വംബോര്‍ഡ് ജീവനക്കാരുടെ സംഘടന ഹൈക്കോടതിയിലേക്ക്

വിവാദ കഫ് സിറപ്പ് നിര്‍മ്മാതാവ് ഉല്‍പാദിപ്പിക്കുന്ന എല്ലാ മരുന്നുകളുടെയും വില്‍പന നിരോധിച്ച് കേരളം

അടുത്ത ലേഖനം
Show comments