Webdunia - Bharat's app for daily news and videos

Install App

'ഫിറ്റ്നസ്' പരിശോധന പൂർത്തിയായി; തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആരോഗ്യവാൻ

ഡോക്ടര്‍മാരുടെ സംഘം പരിശോധന റിപ്പോര്‍ട്ട് തൃശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമയ്ക്ക് കൈമാറും.

Webdunia
ശനി, 11 മെയ് 2019 (09:49 IST)
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യക്ഷമതാ പരിശോധന നടത്തി. ആനയ്ക്ക് മദപ്പാടില്ലെന്നും,  കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നുമാണ് ഡോക്ടര്‍മാരുടെ വിലയിരുത്തലെന്നാണ് സൂചന.മൂന്ന് ഡോക്ടര്‍മാരുടെ സംഘമാണ് ആനയുടെ ആരോഗ്യ ക്ഷമത പരിശോധിച്ചത്. ഡോ. ഡേവിഡ്, ഡോ. വിവേക്, ഡോ ബിജു എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. 
 
ഡോക്ടര്‍മാരുടെ സംഘം പരിശോധന റിപ്പോര്‍ട്ട് തൃശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമയ്ക്ക് കൈമാറും. ഡോക്ടര്‍മാരുടെ സംഘം ആനയ്ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍  പൂര വിളംബരത്തിന് എഴുന്നെള്ളിക്കാന്‍ അനുമതി നല്‍കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചിരുന്നു. 
 
കര്‍ശന ഉപാധികളോടെയും സുരക്ഷാ ക്രമീകരണങ്ങളോടെയും തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രനെ എഴുന്നെള്ളിക്കാന്‍ അനുമതി നല്‍കാമെന്നായിരുന്നു കളക്ടര്‍ക്ക് ലഭിച്ച നിയമോപദേശം. തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ ആവശ്യമെങ്കില്‍ പൂര വിളംബരത്തിന് മാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശത്തില്‍ വ്യക്തമാക്കി. പൊതുതാല്‍പര്യം പറഞ്ഞ് ഭാവിയില്‍ ഇത് അംഗീകരിക്കരുത് എന്നും വ്യക്തമാക്കിയിട്ടുണ്ട്. അനുമതി നല്‍കേണ്ടത് കര്‍ശന ഉപാധികളോടെയെന്നും നിയമോപദേശത്തില്‍ വിശദമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

നാലുവയസുകാരിക്ക് വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ ചെയ്ത സംഭവം: കുടുംബത്തിന്റെ മൊഴി ഇന്നെടുക്കും

Kerala Weather: കേരളത്തില്‍ പരക്കെ മഴയ്ക്കു സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം സാധാരണ നിലയിലാക്കി

പെൺകുട്ടിക്കു നേരെ ഉപദ്രവം: അദ്ധ്യാപകൻ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments