Webdunia - Bharat's app for daily news and videos

Install App

വൃദ്ധയുടെ സ്വർണ്ണമാല പൊട്ടിച്ചുകടന്നവർ പിടിയിൽ

Webdunia
വ്യാഴം, 1 ഡിസം‌ബര്‍ 2022 (17:56 IST)
തിരുവനന്തപുരം: മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നു വൃദ്ധയുടെ മാല പൊട്ടിച്ചു കടന്ന കൃപ്രസിദ്ധ കുറ്റവാളികളെ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടുകാട് സ്വദേശികളായ അനൂപ് ആന്റണി (28), സഞ്ജു (27) എന്നിവരെയാണ് കഴക്കൂട്ടം പോലീസ് പിടികൂടിയത്.
 
കഴിഞ്ഞ ദിവസം കഴക്കൂട്ടം ജംഗ്‌ഷന്‌ സമീപം നീതി മെഡിക്കൽ സ്റ്റോർ ജീവനക്കാരന്റെ ബൈക്കാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്. തുടർന്ന് ഇതിൽ പോകവേ തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള റോഡിലൂടെ നടന്നു പോവുകയായിരുന്ന വൃദ്ധയുടെ സ്വർണ്ണമാല ഇവർ കവറുകയായിരുന്നു. സി.സി.ടി.വി കാമറകൾ പരിശോധിച്ചാണ് ഇവരെ തിരിച്ചറിഞ്ഞത്. സമാന രീതിയിൽ മോഷണം നടത്തുന്ന ആളുകളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും വലയിലായത്.
 
തലസ്ഥാന നഗരിയിലെ പേട്ട, വഞ്ചിയൂർ, വലിയതുറ, തമ്പാനൂർ, ഫോർട്ട് പോലീസ് സ്റ്റേഷനുകളിലാണ് ഇരുവർക്കുമെതിരെ മുപ്പതോളം കവർച്ച കേസുകളാണുള്ളത്. ഇതിലെ ഒന്നാം പ്രതിയായ അനൂപ് ആന്റണി മുമ്പ് രണ്ടു തവണ പോലീസ് പിടിയിൽ നിന്ന് രക്ഷപെട്ടിട്ടുണ്ട്. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി.    
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

ഞങ്ങൾക്ക് യാതൊരു പങ്കുമില്ല, ഇങ്ങോട്ട് അക്രമിച്ചാൽ ഇറാന് ഇതുവരെ കാണാത്ത തിരിച്ചടി നൽകും, മുന്നറിയിപ്പ് നൽകി ട്രംപ്

അടുത്ത ലേഖനം
Show comments