Webdunia - Bharat's app for daily news and videos

Install App

മോഷ്ടാവിന്റെ സഹോദരിയുടെ പണം കവര്‍ന്ന പോലീസുകാരനു സസ്പെന്‍ഷന്‍

എ കെ ജെ അയ്യര്‍
തിങ്കള്‍, 19 ഏപ്രില്‍ 2021 (17:41 IST)
കണ്ണൂര്‍: മോഷ്ടാവിന്റെ സഹോദരിയുടെ എ.ടി.എം നമ്പര്‍ കൈക്കലാക്കി പണം കവര്‍ന്ന പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഓ ഇ.എന്‍ ശ്രീകാന്താണ് ഇതുമായി ബന്ധപ്പെട്ടു സസ്‌പെന്‍ഷനിലായത്.
 
എ.ടി.എം കാര്‍ഡ് തട്ടിയെടുത്ത് എഴുപതിനായിരം രൂപ തട്ടിയെടുത്ത കേസില്‍ ഗോകുല്‍ എന്നയാളെ തളിപ്പറമ്പ് പോലീസ് പിടികൂടിയിരുന്നു. ഈ തുക പ്രതി സഹോദരിയുടെ എ.ടി.എം ല്‍ നിക്ഷേപിച്ചു. തുടര്‍ന്നാണ് ഈ എ.ടി.എം  നമ്പര്‍ ശേഖരിച്ച് പോലീസുകാരന്‍ പണം തട്ടിയെടുത്തത്.
 
വിവരം അറിഞ്ഞതോടെ പ്രാഥമിക അന്വേഷണം നടത്തി ശ്രീകാന്തിനെ റൂറല്‍ എസ്.പി മോഷണത്തിന് കേസെടുക്കുകയും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇതോടനുബന്ധിച്ച് ഡി.ജി.പി റൂറല്‍ എസ്.പി യോട് അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments