Webdunia - Bharat's app for daily news and videos

Install App

വില നൂറ് രൂപയായിരിക്കാം, പക്ഷേ ബൈക്ക് ഓടിക്കുമ്പോള്‍ ധരിക്കരുത്; റെയിന്‍ കോട്ട് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക

Webdunia
വെള്ളി, 14 ജൂലൈ 2023 (14:38 IST)
മഴക്കാലമായതിനാല്‍ പുറത്തിറങ്ങുമ്പോള്‍ റെയിന്‍ കോട്ട് കൈവശം വയ്‌ക്കേണ്ടത് അത്യാവശ്യമാണ്. വിവിധ തരം റെയിന്‍ കോട്ടുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. നൂറ് രൂപയ്ക്ക് വരെ റെയിന്‍ കോട്ടുകള്‍ ലഭിക്കും. അതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വാങ്ങുന്ന ഒന്നാണ് ട്രാന്‍സ്പരന്റ് ആയ കട്ടി കുറഞ്ഞ റെയിന്‍ കോട്ട്. നൂറോ ഇരുന്നൂറോ രൂപ കൊടുത്താല്‍ ഈ റെയിന്‍ കോട്ട് ലഭിക്കും. അതുകൊണ്ട് തന്നെ നിരവധി പേര്‍ ഇത് ഉപയോഗിക്കുന്നുണ്ട്. 
 
കട്ടി കുറഞ്ഞ ഇത്തരം റെയിന്‍ കോട്ടുകള്‍ ബൈക്ക് ഓടിക്കുമ്പോള്‍ ധരിക്കാതിരിക്കുന്നതാണ് നല്ലത്. അതിനൊരു കാരണമുണ്ട്. കട്ടി കുറവായതു കൊണ്ട് വാഹനം ഓടിക്കുമ്പോള്‍ കോട്ടിനുള്ളിലേക്ക് വായു കയറാന്‍ സാധ്യത കൂടുതലാണ്. അങ്ങനെ വന്നാല്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടും. ഇത് അപകടത്തിനു വരെ കാരണമാകും.

ബൈക്ക് വേഗതയില്‍ ഓടിക്കുമ്പോഴും നല്ല കാറ്റുള്ള സമയത്തും ഈ റെയിന്‍ കോട്ടിനുള്ളിലേക്ക് പെട്ടന്ന് വായു കയറാന്‍ സാധ്യതയുണ്ട്. റെയിന്‍ കോട്ടിനുള്ളിലേക്ക് അമിതമായി വായു കയറിയാല്‍ വാഹനം പാളാന്‍ തുടങ്ങും. ഇത് ഒഴിവാക്കണമെങ്കില്‍ കട്ടി കുറഞ്ഞ വായു കയറാന്‍ സാധ്യതയുള്ള റെയിന്‍ കോട്ടുകള്‍ വാഹനം ഓടിക്കുമ്പോള്‍ ധരിക്കാതിരിക്കുക. അത്തരം റെയിന്‍ കോട്ടുകള്‍ ധരിച്ചാണ് ബൈക്ക് ഓടിക്കുന്നതെങ്കില്‍ അമിത വേഗത്തില്‍ ഡ്രൈവ് ചെയ്യാതിരിക്കാനെങ്കിലും ശ്രദ്ധിക്കണം. 
 

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel Iran conflict: ഇസ്രായേല്‍ എന്താണ് ചെയ്യുന്നത് ?, ആദ്യം ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ക്കണം, ബാക്കി പിന്നെ നോക്കാം: ട്രംപ്

ലോകസഭാ തിരെഞ്ഞെടുപ്പിലെ നേട്ടം ഹരിയാനയിലും തുടരാൻ കോൺഗ്രസ്, കർഷകസമരവും ബോക്സിംഗ് വിവാദവും ബിജെപിക്ക് തിരിച്ചടിയാകുമോ?

യുഎഇയിലേക്ക് ടെക്‌നീഷ്യന്‍മാരെ ആവശ്യമുണ്ട്; അഭിമുഖം ഒക്ടോബര്‍ 9 ന്

എം.ടി.വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്ന് 26 പവന്‍ സ്വര്‍ണം മോഷണം പോയി

അര്‍ജുന്റെ കുടുംബം നല്‍കിയ പരാതി: ലോറി ഉടമ മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും

അടുത്ത ലേഖനം
Show comments