അശ്ലീല ചിത്രങ്ങളും വീഡിയോകളും കാട്ടി മൂന്നാം ക്ലാസ്സുകാരനെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി: തിരുവനന്തപുരത്ത് ക്ഷേത്രതന്ത്രി അറസ്റ്റിൽ

ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള പരവൂര്‍ തോട്ടുംകര ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ദിവസ വേതനക്കാരനാണ് പ്രതി.

Webdunia
ബുധന്‍, 12 ജൂണ്‍ 2019 (08:56 IST)
മൂന്നാം ക്ലാസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ദേവസ്വം ബോർഡ് ക്ഷേത്രത്തിലെ തന്ത്രിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റൂര്‍ സ്വദേശി ജയിനാ(21) ആണ് കല്ലമ്പലം പോലീസിന്റെ പിടിയിലായത്. 
 
ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള പരവൂര്‍ തോട്ടുംകര  ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ദിവസ വേതനക്കാരനാണ് പ്രതി. കുട്ടിയുടെ അഞ്ചു വയസുമുതല്‍ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാട്ടി പ്രതി നിരന്തരം പീഡനത്തിനു വിധേയമാക്കിയിരുന്നതായാണ് റിപ്പോർട്ടുകൾ. 
 
മുത്തശ്ശിയോട് കുട്ടി കാര്യം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കള്‍ കല്ലമ്പലം പോലീസില്‍ പരാതി നല്‍കി. പരിചയക്കാരനായ പ്രതി കുട്ടിയുടെ വീട്ടില്‍ എത്തിയും പ്രതിയുടെ വീട്ടില്‍ കുട്ടിയെ എത്തിച്ചുമാണ് പീഡനത്തിന് വിധേയമാക്കിയിരുന്നത്.കല്ലമ്പലം പൊലീസ് പോക്‌സോ ആക്ട് പ്രകാരം കേസെടുത്തു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments