കനകനിധി തട്ടിപ്പ്: മുഖ്യപ്രതി പിടിയില്‍

Webdunia
വ്യാഴം, 3 ജൂലൈ 2014 (17:04 IST)
ബാലരാമപുരത്തെ പ്രമുഖ ജുവലറി നടത്തി വന്നിരുന്ന സ്വര്‍ണ്ണ സമ്പാദ്യ പദ്ധതിയായ കനകനിധി എന്ന പേരില്‍ സ്ഥാപനമറിയാതെ വ്യാജ കനകനിധി ഉണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയെടുത്ത് ഒളിവില്‍ പോയ കേസിലെ മുഖ്യ പ്രതി രാജേശ്വരിയെ പൊലീസ് അറസ്റ്റ് ചെയ്തു. 25 ഓളം പേരില്‍ നിന്ന് ഇവര്‍ ലക്ഷക്കണക്കിനു രൂപയാണ്‌ ഈയിനത്തില്‍ തട്ടിയെടുത്തത്.

കേസിനാസ്പദമായ സംഭവം ഉണ്ടായത് 2013 ഏപ്രില്‍ പന്ത്രണ്ടിനായിരുന്നു. കനകനിധിയുടെ പേരില്‍ രാജേശ്വരിയും കൂട്ടരും ചേര്‍ന്ന് ശാലിഗോത്രത്തെരുവിലുള്ള പ്രതികളുടെ ബന്ധുക്കളുടെ സഹായത്തോടെയാണ്‌ തട്ടിപ്പ് നടത്തിയത്.

കേസിലെ രണ്ടാം പ്രതി ശാലിഗോത്രത്തെരുവിലെ പ്രദീപ്, മൂന്നാം പ്രതി ചെന്നൈ സ്വദേശിയായ സതീഷ് എന്നിവരെ ഒരു മാസം മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയായ രാജേശ്വരിയും നാലാം പ്രതിയായ കൃഷ്ണമ്മാളും ഒളിവിലായിരുന്നു. രണ്ട് ദിവസം മുമ്പ് പൊലീസിനു ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ രാജേശ്വരിയെ പിടികൂടിയത്.

വായിക്കുക

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഎസിന്റെ കുടുംബം പത്മവിഭൂഷണ്‍ സ്വീകരിക്കില്ല; പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിന്റെ ഫ്‌ലോ മീറ്റര്‍ പൊട്ടിത്തെറിച്ച് വനിതാ ജീവനക്കാരിക്ക് പരിക്ക്

മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുമെന്ന് സതീശന്‍

പാർട്ടി പറഞ്ഞാൽ മത്സരിക്കും, പറയുമെന്നാണ് പ്രതീക്ഷ : കെ സുധാകരൻ

കാറിലേക്ക് ഇടിച്ചുകയറി ബൈക്ക്, നിർത്താതെ പോയി മണിയൻപിള്ള രാജു; ദൃശ്യങ്ങൾ പുറത്ത്

Show comments