Webdunia - Bharat's app for daily news and videos

Install App

യുഡിഎഫും എല്‍ഡിഎഫും പ്രയോഗിക്കുന്ന കുതന്ത്രങ്ങളെല്ലാം മറികടക്കാന്‍ ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് സാധിക്കും: ഒ രാജഗോപാല്‍

ഇത്തവണ കേരളത്തില്‍ ജനകീയ മുന്നേറ്റമാണ് നടക്കുന്നതെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍.

Webdunia
തിങ്കള്‍, 16 മെയ് 2016 (10:31 IST)
ഇത്തവണ കേരളത്തില്‍ ജനകീയ മുന്നേറ്റമാണ് നടക്കുന്നതെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍. ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അക്കൌണ്ട് തുറക്കില്ലെന്ന എ കെ ആന്റണിയുടെ പ്രസ്താവന യു ഡി എഫിന്റെ അഴിമതിക്കഥകള്‍ മൂടിവയ്ക്കാനുള്ള അങ്കലാപ്പില്‍ നിന്നാണ് ഉണ്ടാകുന്നതെന്നും ഒ രാജഗോപാല്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
കേരളത്തില്‍ എന്‍ഡിഎയ്ക്ക് വലിയ പിന്തുണയാണ് ലഭിച്ചുവരുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഇത് എല്ലാവര്‍ക്കും മനസ്സിലാകും. യു പി എ സര്‍ക്കാര്‍ നടത്തിയ അഴിമതിയുടെ ഉത്തരവാദിത്തത്തില്‍ നിന്നും എകെ ആന്റണിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ആന്റണി ഭരിച്ചിരുന്ന പ്രതിരോധ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ അഴിമതി നടന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ യുഡിഎഫും എല്‍ഡിഎഫും പ്രയോഗിക്കുന്ന കുതന്ത്രങ്ങളെല്ലാം മറികടക്കാന്‍ ബിജെപിയ്ക്ക് കഴിയും. രാജഗോപാല്‍ വ്യക്തമാക്കി.
 
ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അക്കൌണ്ട് തുറക്കില്ലെന്നും മലയാളികളുടെ സ്വകാര്യ അഭിമാനത്തെ ചോദ്യം ചെയ്‌ത വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും എല്ലാ തരത്തിലും മുന്നിട്ട് നില്‍ക്കുന്ന കേരളത്തിലെ ജനങ്ങളെ മുഴുവന്‍ കടല്‍ക്കൊള്ളക്കാരുടെയും പട്ടിണിപ്പാവങ്ങളുടെയും സൊമാലിയയുമായിട്ടാണ് മോദി താരതമ്യപ്പെടുത്തിയതെന്നും ആന്റണി പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് രാജഗോപാലിന്റെ പ്രതികരണം.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

Malaysia Airlines: സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഒരു യാത്ര പോയാലോ? മലേഷ്യ എയര്‍ലൈന്‍സ് ഒപ്പമുണ്ട്

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍

Economic Bunker Buster Bill: റഷ്യയിൽ നിന്നും എണ്ണയും ഗ്യാസും വാങ്ങുന്നുണ്ടോ?, പുട്ടിന് പണി കൊടുക്കാനൊരുങ്ങി അമേരിക്ക, ഇന്ത്യയ്ക്കും ചൈനയ്ക്കും തിരിച്ചടി

വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന ആരോപണം നിഷേധിച്ച് ഇറാന്‍; ഇസ്രയേല്‍ മുന്നറിയിപ്പ് സൈറണ്‍ മുഴക്കി

മിനിറ്റുകള്‍ക്കുള്ളില്‍ ഇന്ത്യയിലെ ട്രെയിനുകള്‍ വൃത്തിയുള്ളതാകും: പോര്‍ട്ടബിള്‍ ഹൈ പ്രഷര്‍ മെഷീനുകള്‍ അവതരിപ്പിച്ച് റെയില്‍വേ

അടുത്ത ലേഖനം
Show comments