Webdunia - Bharat's app for daily news and videos

Install App

തലസ്ഥാനത്തെ വിറപ്പിച്ച് നെറ്റ് ബാങ്കിങ്ങ് തട്ടിപ്പും; വില്ലൻ എടിഎം തന്നെ, ഹൈടെക് എടിഎം കവർച്ച മുതലെടുക്കുന്നു

ഹൈടെക് എടിഎം കവർച്ചയ്ക്ക് പിന്നാലെ നെറ്റ് ബാങ്കിങ് തട്ടിപ്പും

Webdunia
ശനി, 13 ഓഗസ്റ്റ് 2016 (08:40 IST)
തിരുവനന്തപുരത്തെ എടിഎമ്മുകളിൽ നിന്നും ലക്ഷകണക്കിന് പണം തട്ടിയെടുത്ത സംഭവം നടന്നിട്ട് അധികം ദിവസം ആയിട്ടില്ല. അതിനുമുൻപേ തലസ്ഥാനത്ത് വീണ്ടും തട്ടിപ്പ്. തട്ടിപ്പും. ബാങ്കില്‍നിന്നെന്ന വ്യാജേന ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞശേഷം അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്താണ് പുതിയ സംഘം പണി ആരംഭിച്ചിരിക്കുന്നത്. പള്ളിച്ചല്‍ വില്ലേജ് ഓഫിസറുടെ 24,000, പാറശാല വില്ലേജ് ഓഫിസറുടെ 15,000, കാരോട് വില്ലേജ് ഓഫിസറുടെ 5000 രൂപ എന്നിങ്ങനെയാണ് നഷ്ടമായത്.
 
എ ടി എം കാര്‍ഡ് പുതുക്കുന്നതിന്റെ ഭാഗമായി ബാങ്കില്‍നിന്നെന്ന വ്യാജേന വിളിച്ച് ഒ ടി പി (വണ്‍ടൈം പാസ്വേര്‍ഡ്) നമ്പര്‍ കരസ്ഥമാക്കിയ ശേഷം ഇന്‍റര്‍നെറ്റ് പണമിടപാടിലൂടെ പണം തട്ടിയെടുക്കുകയായിരുന്നു. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നാണ് പണംപിന്‍വലിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഹൈടെക് എ ടി എം കവർച്ച മുതലെടുത്താണ് പുതിയ തട്ടിപ്പ് നടന്നിരിക്കുന്നത്. തലസ്ഥാനത്തെ എ ടി എം തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ എ ടി എം കാര്‍ഡ് പുതുക്കാന്‍ ബാങ്കില്‍നിന്ന് വിളിച്ചതാണെന്ന ധാരണയിലാണ് വില്ലേജ് ഓഫിസര്‍മാര്‍ കുടുങ്ങിയത്. തട്ടിപ്പിനിരയായവര്‍ പൊലീസിലും ബാങ്ക് അധികൃതര്‍ക്കും പരാതി നല്‍കി.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

ശരീരഭാരത്തില്‍ 72കിലോ കുറച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍; തരംഗമായി നാലുടിപ്‌സുകള്‍

ഒരു ഗഡു ക്ഷേമ പെൻഷൻ (1600 രൂപ) കൂടി അനുവദിച്ചു: അടുത്ത ബുധനാഴ്ച മുതൽ വിതരണം ചെയ്യും

ഇന്ന് മഴ കനക്കും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

കള്ളനോട്ടു കേസിൽ ജാമ്യത്തിലിറങ്ങിയ അദ്ധ്യാപകൻ വീണ്ടും കള്ളനോട്ടുമായി പിടിയിലായി

അടുത്ത ലേഖനം
Show comments