Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പീഡനത്തിനിരയായത് 4600 കുട്ടികൾ, മുന്നിൽ തിരുവനന്തപുരം

സംസ്ഥാനത്ത് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ച് വരികയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്ത് ലൈംഗികാതിക്രമത്തിനിരയായത് 4600 ഓളം കുട്ടികൾ ആണ്. ഏറ്റവും കൂടുതൽ കുട്ടികൾ പീഡനത്തിരയായത് തിരുവനന്തപുരം ജില്ലയിലാണ്. 489 കുട്ടികളാണ് തിരുവനന്തപുരത്ത്

Webdunia
ബുധന്‍, 15 ജൂണ്‍ 2016 (10:49 IST)
സംസ്ഥാനത്ത് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ച് വരികയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്ത് ലൈംഗികാതിക്രമത്തിനിരയായത് 4600 ഓളം കുട്ടികൾ ആണ്. ഏറ്റവും കൂടുതൽ കുട്ടികൾ പീഡനത്തിരയായത് തിരുവനന്തപുരം ജില്ലയിലാണ്. 489 കുട്ടികളാണ് തിരുവനന്തപുരത്ത് മാത്രമായി ഈ കാലയളവിൽ പിഡിപ്പിക്കപ്പെട്ടത്.
 
4589 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ബോധവത്കരണവും കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ നിയമനടപടികളും ശക്തമായി നിലനിൽക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും ഓരോ വർഷവും ലൈംഗികാതിക്രമങ്ങൾ വർധിച്ചുവരികയാണ് എന്നാണ് കണക്കുകൾ പറയുന്നത്. കൊല്ലം ജില്ലയാണ് രണ്ടാംസ്ഥാനത്ത്. 466 കുട്ടികളാണ് ഇവിടെ അതിക്രമത്തിനിരയായത്.
 
മൂന്നാംസ്ഥാനത്തുള്ള മലപ്പുറത്ത് 450പേരാണ് പീഡനത്തിനിരയായത്. എറണാകുളത്ത് 447പേരും കോഴിക്കോട് 415പേരും പീഡനത്തിനിരയായി. മറ്റ് ജില്ലകളിലെ കണക്കുകള്‍ ഇപ്രകാരമാണ്: പാലക്കാട്-301, ഇടുക്കി- 295, കണ്ണൂര്‍-279, കാസര്‍കോട്-241, വയനാട്-232, ആലപ്പുഴ-220,   കോട്ടയം -181, പത്തനംതിട്ട-143, എന്നാല്‍, പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെപോകുന്ന കേസുകളും കൂടുമ്പോള്‍ ഇരകള്‍ ഇനിയും വര്‍ധിക്കും. 

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗർഭം തുടരാൻ അതിജീവിതയെ നിർബന്ധിക്കാനാവില്ല, സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

ഗുരുവായൂർ ഭണ്ഡാരം വരവ് 7.25 കോടി

പുനർനിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം

പഹൽഗാം ഭീകരാക്രമണം; രണ്ട് പേർകൂടി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments