Webdunia - Bharat's app for daily news and videos

Install App

രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണ് ജീവനക്കാരുടെ സ്ഥലംമാറ്റമെന്ന് പി ടി തോമസ്; ഭയപ്പെടുത്താൻ ശ്രമിക്കരുതെന്ന് പിണറായി വിജയൻ, മുഖ്യമന്ത്രി മര്യാദയ്ക്ക് സംസാരിക്കാൻ ശീലിക്കണമെന്ന് പ്രതിപക്ഷം

സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം സംബന്ധിച്ച് നിയമസഭയിൽ വാദ പ്രതിവാദങ്ങൾ ഉണ്ടായി. സർക്കാർ ജീവനക്കാരുടെ ഈ സ്ഥലംമാറ്റം രാഷ്ടീയ പ്രതികാരത്തിന്റെ ഭാഗമാണെന്ന് കാണിച്ച് പി ടി തോമസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുകയും ഇതിന് മറുപടി നൽകിയ മുഖ്യമന്ത്രിയുടെ

Webdunia
ബുധന്‍, 29 ജൂണ്‍ 2016 (13:10 IST)
സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം സംബന്ധിച്ച് നിയമസഭയിൽ വാദ പ്രതിവാദങ്ങൾ ഉണ്ടായി. സർക്കാർ ജീവനക്കാരുടെ ഈ സ്ഥലംമാറ്റം രാഷ്ടീയ പ്രതികാരത്തിന്റെ ഭാഗമാണെന്ന് കാണിച്ച് പി ടി തോമസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുകയും ഇതിന് മറുപടി നൽകിയ മുഖ്യമന്ത്രിയുടെ പരാമർശവുമാണ് പ്രതിപക്ഷത്തെ പ്രകോപനത്തിനിടയാക്കിയത്.
 
ഭയപ്പെടുത്താൻ ശ്രമിക്കരുത് എന്ന് തന്നെയാണ് പറയാനുള്ളതെന്ന് നോട്ടീസിന് മറുപടി നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പ്രതിപക്ഷം മദ്യാദയ്ക്ക് സംസാരിക്കാൻ ശ്രമിക്കണമെന്നും പിണറായി പറഞ്ഞു. ഇതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. ആര്‍ക്കാണ് സ്ഥലചലഭ്രമമെന്ന് ബോധ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയില്‍ നിന്ന് ഇത്തരം ഒരു പ്രസ്താവന പ്രതീക്ഷിച്ചിരുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി മര്യാദക്ക് സംസാരിക്കാന്‍ ശീലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു. 
 
സ്വഭാവിക രീതിയിലുളള സ്ഥലംമാറ്റം മാത്രമാമ് നടന്നിട്ടുളളുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. മുഖ്യമന്ത്രിയുടെ മറുപടി കണക്കിലെടുത്ത് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ മറുപടിയില്‍ പൂര്‍ണതൃപ്തിയില്ലെങ്കിലും മുഖ്യമന്ത്രി ഈ കാര്യങ്ങള്‍ പരിഗണിക്കാമെന്ന് വാക്കു നല്‍കിയതിനാല്‍ ഇറങ്ങിപോകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരെയുള്ള വെല്ലുവിളികളെ പ്രതിരോധിക്കണം, 76-ാമത് റിപ്പബ്ലിക് ദിനത്തിൽ സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

എം ടിക്ക് പത്മവിഭൂഷൺ, പി ആർ ശ്രീജേഷിനും ശോഭനയ്ക്കും ജോസ് ചാക്കോയ്ക്കും പത്മഭൂഷൻ, ഐഎം വിജയന് പത്മശ്രീ

ജപ്പാനിൽ തൊഴിൽ വാഗ്ദാനം ചെയ്ത് 3 ലക്ഷം തട്ടിയ 40 കാരൻ അറസ്റിൽ

പതിനേഴുകാരിക്ക് വർഷങ്ങൾ നീണ്ട പീഡനം: 4 പേർ അറസ്റ്റിൽ

32,438 ഒഴിവുകൾ റെയിൽവേ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു, ഇപ്പോൾ അപേക്ഷിക്കാം

അടുത്ത ലേഖനം
Show comments