Webdunia - Bharat's app for daily news and videos

Install App

അരിയുടെ കുത്തനെയുള്ള വില നിയന്ത്രിക്കും; വ്യാപാരികളെ കാത്തിരുന്നോളൂ.. മാർക്കറ്റുകളിൽ മിന്നൽ പരിശോധന നടത്തും

സംസ്ഥാനത്ത് അരിയ്ക്ക് പൊള്ളുന്ന വിലയാണ്. വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി മാർഗങ്ങൾ സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ വ്യക്തമാക്കി. ഇതിനായി വ്യാപാരികളുമായും ആന്ധ്രയിലെ മില്ലുടമകളുമായി യോഗം നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ താലൂക്ക് സപ്ലൈ ഓഫീ

Webdunia
വെള്ളി, 10 ജൂണ്‍ 2016 (10:12 IST)
സംസ്ഥാനത്ത് അരിയ്ക്ക് പൊള്ളുന്ന വിലയാണ്. വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി മാർഗങ്ങൾ സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ വ്യക്തമാക്കി. ഇതിനായി വ്യാപാരികളുമായും ആന്ധ്രയിലെ മില്ലുടമകളുമായി യോഗം നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ മാർക്കറ്റുകളിൽ മിന്നൽ പരിശോധന നടത്തും.
 
അരിയ്ക്ക് പുറമെ പച്ചക്കറി, പലവ്യഞ്ജനങ്ങൾ എന്നിവയ്ക്കും വില വർധിച്ചിരിക്കുകയാണ്. ഇവയുടെ വില നിയന്ത്രിക്കുന്നതിനായി സപ്ലൈക്കോയ്ക്കു സർക്കാർ അധികമായി 80 കോടി രൂപ അനുവദിച്ചിട്ടുണ്ട്.  ദേശീയ ഭക്ഷ്യനയം കേരളത്തിൽ സമയബന്ധിതമായി നടപ്പാക്കും. ഓണക്കാലത്തെ അധിക ആവശ്യം കണക്കിലെടുത്തു കൂടുതൽ അരി ലഭ്യമാക്കാൻ കേന്ദ്രത്തിനു കത്തു നൽകി. 
 
മാവേലി സ്റ്റോറുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ ഘട്ടം ഘട്ടമായി സ്റ്റോറുകൾ സ്ഥാപിക്കും. പ്രധാന ജില്ലാ കേന്ദ്രങ്ങളിൽ ഹൈപ്പർ മാർക്കറ്റുകൾ വിപുലീകരിക്കും. കർഷകരിൽ നിന്നു സംഭരിച്ച നെല്ലിനു നൽകാനുള്ള കുടിശിക സമയബന്ധിതമായി നൽകും. അഴിമതി തടയാൻ സപ്ലൈകോയിൽ വിജിലൻസ് വിഭാഗം ശക്തമാക്കും. മാവേലി മെഡിക്കൽ സ്റ്റോറുകൾ കൂടുതൽ കേന്ദ്രങ്ങളിൽ സ്ഥാപിക്കും.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മലമ്പുഴ ഡാം തുറക്കുന്നത് നാളത്തേക്ക് മാറ്റി; ഭാരതപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

കനത്ത മഴ സാഹചര്യത്തില്‍ നാളെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഫാസ്ടാഗ് രഹിത പാസ് അവസാനിക്കുന്നു: ജൂലൈ 15 മുതല്‍ ഇരുചക്ര വാഹന ഉടമകള്‍ക്ക് ടോള്‍ നല്‍കേണ്ടി വരുമോ?

നൂഡില്‍സ് പാക്കറ്റില്‍ കാന്‍സര്‍ മുന്നറിയിപ്പ്, വൈറലായി വീഡിയോ

Holiday: തോരാതെ മഴ, 7 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments