Webdunia - Bharat's app for daily news and videos

Install App

തിരുവോണം ബമ്പര്‍: ഒരു കോടിക്ക് അവകാശികള്‍ 6 വീട്ടമ്മമാര്‍

എ കെ ജെ അയ്യര്‍
ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (10:06 IST)
തൃശൂര്‍: കേരള സര്‍ക്കാര്‍ ലോട്ടറി തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം പന്ത്രണ്ട് കോടി രൂപ ഇടുക്കി സ്വദേശിയായ അനന്തുവിനു ലഭിച്ചപ്പോള്‍ രണ്ടാം സമ്മാനമായ ഒരു കോടി രൂപ തൃശൂരിലെ ആറു വീട്ടമ്മമാര്‍ക്കാണ് ലഭിച്ചത്. നൂറു രൂപാ വീതം ഇട്ടു വാങ്ങിയ ടിഡി 764733 എന്ന നമ്പര്‍ ലോട്ടറിക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്.
 
തൃശൂരിലെ കൊടകര ആനത്തടം സ്വദേശികളായ നമ്പുകുളങ്ങര വീട്ടില്‍ ഓമന, കന്നേക്കാട്ട് പറമ്പില്‍ അനിത, ചിറ്റാട്ടുകര വീട്ടില്‍ ട്രീസ, താളിയാക്കുന്നത് വീട്ടില്‍ സിന്ധു, തൈവളപ്പില്‍ ദുര്‍ഗ, കളപ്പുരയ്ക്കല്‍ വീട്ടില്‍ രതി എന്നിവരാണ് ടിക്കറ്റു തുകയ്ക്കുള്ള അവകാശികള്‍. സമ്മാനാര്ഹമാരില്‍ ഒരാളായ ഓമനയുടെ മകനും ലോട്ടറി വില്പനക്കാരനുമായ ശ്രീജിത്തില്‍ നിന്നാണ് ഇവര്‍ ടിക്കറ്റെടുത്തത്.
 
ഒന്നാം സമ്മാനത്തിന് അര്‍ഹനായ അനന്തു ഇടുക്കി കട്ടപ്പനയില്‍ നിന്ന് ജോലിക്കായി എറണാകുളത്തു വന്നപ്പോഴാണ് ലോട്ടറി ടിക്കറ്റെടുത്തത്. അനന്തു ഇപ്പോള്‍ എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ ജോലി ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments