മന്ത്രിക്ക് മുഖ്യമന്ത്രിയിലും മന്ത്രിസഭയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടോ, കോടതിയെ കൂട്ടുപിടിച്ച് അധികാരത്തില്‍ തുടരാനാകില്ല; തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

തോമസ് ചാണ്ടിക്ക് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Webdunia
ചൊവ്വ, 14 നവം‌ബര്‍ 2017 (12:42 IST)
കായല്‍ കയ്യേറ്റ ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടിക്ക് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഭൂമി കയ്യേറ്റ വിഷയത്തില്‍ ഹര്‍ജി നിലനില്‍ക്കുമോയെന്ന് സംശയം പ്രകടിപ്പിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മന്ത്രിക്ക് മുഖ്യ മന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടോവെന്ന് ചോദിച്ചു.
 
മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒരു മന്ത്രിക്കു ഹർജി നൽകാൻ സാധിക്കുന്നതെങ്ങനെ? ഇതു ഭരണഘടനാ ലംഘനമല്ലേ? സ്വന്തം സർക്കാരിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ആദ്യമാണ്. ലോകത്തൊരിടത്തും കേട്ടുകേൾവിയില്ലാത്ത കാര്യമാണിത്. മന്ത്രിക്കെതിരെ സർക്കാരിന‌ു നിലപാടെടുക്കാനാകുമോ? തുടങ്ങിയ ചോദ്യങ്ങള്‍ കോടതി ചോദിച്ചിരുന്നു.
 
നിങ്ങൾ സർ‌ക്കാരിനെ ആക്രമിക്കുന്നു. മന്ത്രിക്കു മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിനു തെളിവാണ് ഈ ഹർജി. കോടതിയെ സമീപിച്ചു തൽസ്ഥാനത്തു തുടരാനാണു മന്ത്രിയുടെ ശ്രമം. ഇതു ദൗർഭാഗ്യകരമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
 
അതേസമയം ആലപ്പുഴ കളക്ടര്‍ അനുപമ നടപടിക്ക് ശുപാര്‍ശ ചെയ്ത സ്ഥലങ്ങള്‍ തന്റെ പേരിലല്ലെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി. കലക്ടര്‍ തനിക്ക് നോട്ടീസ് നല്‍കിയിട്ടില്ലെന്നും നോട്ടീസ് നല്‍കിയത് വാട്ടര്‍ വേള്‍‌ഡ് കമ്പനിയുടെ എം.ഡിക്കാണെന്നും ചാണ്ടി കോടതിയില്‍ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

എകെ ബാലൻ്റെ പരാമർശം സംഘപരിവാർ അജണ്ടയുടെ പ്രചരണത്തിൻ്റെ ഭാ​ഗം, പരാമർശം വർ​ഗീയ കലാപം സൃഷ്ടിക്കാൻ: വിഡി സതീശൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സം​ഗക്കേസ്: അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈക്കോടതി

'ബേപ്പൂര്‍ വേണ്ട'; റിയാസിനോടു മത്സരിക്കാന്‍ പേടി, അന്‍വര്‍ പിന്മാറി

അനാവശ്യ വിവാദങ്ങൾക്ക് താത്പര്യമില്ല, ഓഫീസ് ഒഴിയാൻ തീരുമാനിച്ച് വികെ പ്രശാന്ത്

Kerala Assembly Elections 2026: കൊല്ലത്ത് അഴിച്ചുപണി, മുകേഷിന് സീറ്റില്ല, പകരക്കാരനെ തേടി സിപിഎം, ചർച്ചകളിൽ ചിന്ത ജെറോമും

അടുത്ത ലേഖനം
Show comments