Webdunia - Bharat's app for daily news and videos

Install App

സ്വ​യം രാ​ജി​വ​യ്‌ക്കില്ല, മു​ഖ്യ​മ​ന്ത്രി പറഞ്ഞാല്‍ രാജി; ആരോപണങ്ങൾക്കു പിന്നിൽ ഒരു ഗൂഢസംഘം - മന്ത്രി തോമസ് ചാണ്ടി

സ്വ​യം രാ​ജി​വ​യ്‌ക്കില്ല, മു​ഖ്യ​മ​ന്ത്രി പറഞ്ഞാല്‍ രാജി: മന്ത്രി തോമസ് ചാണ്ടി

Webdunia
വെള്ളി, 22 സെപ്‌റ്റംബര്‍ 2017 (20:35 IST)
സ്വ​യം രാ​ജി​വ​യ്ക്കാ​നി​ല്ലെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. മു​ഖ്യ​മ​ന്ത്രി പിണറായി വിജയന്‍ പ​റ​ഞ്ഞാ​ൽ രാ​ജി​വ​യ്ക്കാ​ൻ ത​യ്യാറാണ്. ​ആരോപണങ്ങൾക്കു പിന്നിൽ ഒരു ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ട്. കൈയേറ്റം തെളിഞ്ഞാൽ എല്ലാ പദവികളും രാജിവയ്ക്കാന്‍ ഒരുക്കമാണെന്നും മന്ത്രി വ്യക്തമാക്കി.

ആരോപണം നിയമസഭാ സമിതിയോ വിജിലൻസോ അന്വേഷിക്കട്ടെ. വിഷയത്തില്‍ ആലപ്പുഴ മുനിസിപ്പാലിറ്റി ഇടപെടേണ്ട ആവശ്യമില്ല. ഒരു നുള്ളു ഭൂമി പോലും ഇതുവരെ കൈയേറിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു വിധത്തിലുമുള്ള അന്വേഷണത്തെയും ഭയപ്പെടുന്നില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.

നേരത്തെ, തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ട് നിർമിക്കുന്നതിനായി കായല്‍ മണ്ണിട്ട് നികത്തിയെന്നു സ്ഥിരീകരിച്ച് ആലപ്പുഴ ജില്ലാ കലക്ടർ റവന്യൂമന്ത്രിക്ക് ഇടക്കാല റിപ്പോർട്ടു നൽകിയിരുന്നു. ഭൂഘടനയില്‍ വ്യത്യാസം വന്നതായി തെളിയിക്കുന്ന ഉപഗ്രഹചിത്രങ്ങള്‍ ഉൾപ്പെടെയാണ് റിപ്പോര്‍ട്ട് സമർപ്പിച്ചത്. ഭൂനിയമങ്ങളുടെ ലംഘനമുണ്ടായെന്നും വിശദമായ പരിശോധന ആവശ്യമുണ്ടെന്നും കലക്ടര്‍ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അതിനിടെ ലേക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട റവന്യു രേഖകൾ 15 ദിവസത്തിനകം ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് നഗരസഭാ കൗണ്‍സിൽ നോട്ടീസ് അയച്ചിരുന്നു.

നഗരസഭ ലേക് പാലസിന് നല്‍കിയിരുന്ന നികുതിയിളവ് പിന്‍വലിക്കാനും നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. മുമ്പുണ്ടായിരുന്ന നികുതി പരിശോധിച്ച് നഗരസഭയ്ക്കുണ്ടായ നഷ്ടം ഈടാക്കാനും നഗരസഭ കൗണ്‍സിലില്‍ തീരുമാനമുണ്ടായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നെടുമുടി വേണുവിനെ കണ്‍നിറയെ കണ്ട് ആരാധകര്‍, സന്തോഷം പങ്കുവെച്ച് നടന്‍ അജു വര്‍ഗ്ഗീസ്

ഈ അഞ്ച് മൈന്‍ഡ്ഫുള്‍ ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കും

ഗംഭീർ കാത്തിരിക്കണം, സിംബാബ്‌വെ പര്യടനത്തിൽ പരിശീലകനായി ലക്ഷ്മൺ, ടീം പ്രഖ്യാപനം ഉടൻ

മുഹമ്മദ് ഷമി-സാനിയ മിര്‍സ വിവാഹ വാര്‍ത്ത, പ്രതികരിച്ച് സാനിയ മിര്‍സയുടെ പിതാവ് ഇമ്രാന്‍ മിര്‍സ

കറി വയ്ക്കാന്‍ വാങ്ങുന്നത് പഴകിയ മീന്‍ ആണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫോണുകൾക്കെല്ലാം ഓരേ ചാർജർ, പുതിയ നിയമം 2025 ഓടെ നിലവിൽ?

റെയിൽവേയിൽ 13,000 ഒഴിവുകൾ, വിജ്ഞാപനം ഉടൻ

ലഹരി ഉപയോഗം കൂടുന്നതിന് കാരണം നിയോ ലിബറൽ മുതലാളിത്തം സൃഷ്ടിക്കുന്ന അരാജകാവസ്ഥ: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ റെഡി മിക്‌സ് ഫാക്ടറിയില്‍ പൊട്ടിത്തെറി

നാലുവര്‍ഷത്തെ ഡിഗ്രി വന്നിട്ട് കാര്യമില്ല, കോളേജുകള്‍ പൂട്ടും: മുരളി തുമ്മാരുക്കുടി

അടുത്ത ലേഖനം
Show comments