തോ​മ​സ് ചാ​ണ്ടി ഭൂമി കൈയേറിയെന്ന് കളക്ടറുടെ റിപ്പോർട്ട്: ഏഴ് ദിവസത്തിനുള്ളിൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യി​ല്ലെ​ങ്കി​ൽ റി​സോ​ർ​ട്ട് പൊ​ളി​ക്കുമെന്ന് നഗരസഭ - നോട്ടീസ് നല്‍കി

രേഖകള്‍ ആവശ്യപ്പെട്ട് ലേക്ക് പാലസ് റിസോര്‍ട്ടിന് നഗരസഭയുടെ നോട്ടീസ്‌

Webdunia
ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (20:27 IST)
ജി​ല്ലാ ക​ള​ക്ട​ർ റ​വ​ന്യൂ​വ​കു​പ്പി​നു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചതിന് പിന്നാലെ കാ​യ​ൽ കൈ​യേ​റ്റ വി​ഷ​യ​ത്തി​ൽ ഗ​താ​ഗ​ത​മ​ന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ടിന് ആലപ്പുഴ നഗരസഭയുടെ അന്ത്യശാസനം.

ഏഴ് ദിവസത്തിനുള്ളിൽ റി​സോ​ർ​ട്ട് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേഖകൾ ഹാജരാക്കണമെന്ന് കാണിച്ച് റിസോർട്ടിന് നഗരസഭ സെക്രട്ടറി കത്തയച്ചു. രേഖകൾ ഹാജരാക്കാത്ത പക്ഷം 34 കെട്ടിടങ്ങളും ഇടിച്ചു നിരത്തുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

അങ്ങനെ ചെയ്തില്ലെങ്കില്‍, നഗരസഭ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുമെന്നും, അതിന്റെ ചെലവ് കമ്പനിയില്‍നിന്ന് ഈടാക്കുമെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്. കൈയേറ്റത്തിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം റവന്യൂമന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രേഖകള്‍ ഹാജരാക്കാന്‍ ആലപ്പുഴ നഗരസഭ ആവശ്യപ്പെട്ടിരിക്കുന്നത്.

നേ​ര​ത്തെ, കാ​യ​ൽ കൈ​യേ​റ്റം സ്ഥി​രീ​ക​രി​ച്ച് ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ർ ടിവി അ​നു​പ​മ റ​വ​ന്യൂ​ വ​കു​പ്പി​നു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് റ​വ​ന്യൂ വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി​ പിണറായി വിജയനോട് ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. തോ​മ​സ് ചാ​ണ്ടി ഭൂമി കൈയേറ്റം നടത്തിയെന്നാണ് കളക്ടറുടെ റിപ്പോർട്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

എല്ലാം കാണുക

ഏറ്റവും പുതിയത്

ജനഹൃദയങ്ങളിലുള്ള സ്ഥാനം പുരസ്‌കാരങ്ങളെക്കാള്‍ വലുത്; വി.എസ്.അച്യുതാനന്ദന്റെ പത്മവിഭൂഷണ്‍ സ്വീകരിക്കില്ല

കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തില്‍ ആന പാപ്പാനെ ചവിട്ടി കൊന്നു

തിരുവല്ലയിലെ അടച്ചിട്ട ധനകാര്യ വായ്പാ സ്ഥാപനത്തില്‍ ഇഡി റെയ്ഡ്; തന്ത്രിയുടെ നിക്ഷേപത്തെക്കുറിച്ചുള്ള സത്യാവസ്ഥ അറിയാന്‍ അന്വേഷണം

കാസര്‍കോട് അബദ്ധത്തില്‍ എലിവിഷം കഴിച്ച സ്ത്രീ മരിച്ചു

നിങ്ങളുടെ ജോലിയും എഐ ഏറ്റെടുക്കും? മുന്നറിയിപ്പുമായി ഐബിഎം സിഇഒ അരവിന്ദ് കൃഷ്ണ

അടുത്ത ലേഖനം
Show comments