Webdunia - Bharat's app for daily news and videos

Install App

കൊ‌ച്ചിയിൽ പ്രണയം നിരസിച്ച പെൺകുട്ടിയെ ഓട്ടോ ഇടിച്ച് കൊല്ലാൻ ശ്രമം: മൂന്ന് പേർ അറസ്റ്റിൽ

Webdunia
ബുധന്‍, 9 മാര്‍ച്ച് 2022 (14:31 IST)
കൊച്ചിയിൽ പ്രണയം നിരസിച്ച പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഓട്ടോ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചവർ അറസ്റ്റിൽ. ഏലൂർ പാതാളത്ത് വെച്ചാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിക്ക് നേരെ അക്രമണം ഉണ്ടായത്. സ്‌കൂള്‍ വിട്ട് വരുന്നതിനിടെയാണ് അമിത വേഗത്തിലെത്തിയ ഓട്ടോ ഇടിക്കാനായി വരുകയായിരുന്നു.
 
 പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.പാതാളം വള്ളോപ്പിള്ളി കോട്ടപ്പറമ്പ് നാഗരാജിന്റെ മകന്‍ ശിവ(18), ബന്ധുവായ കാര്‍ത്തി(18), സുഹൃത്ത് ചിറക്കുഴി സെല്‍വം(34) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
 
ഇന്നലെ വൈകീട്ട് നാലുമണിക്കായിരുന്നു സംഭവം. ശിവ മുമ്പ് പെണ്‍കുട്ടിയോട് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇത് പെൺകുട്ടി നിരസിച്ചതിനെ തുടർന്ന് ഇയാൾ നിരന്തരം പെൺകുട്ടിയെ ശല്യം ചെയ്‌തിരുന്നു. ഇന്നലെ സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണം നടന്നത്. 
 
ഓട്ടോ അതിവേഗം വരുന്ന ശബ്‌ദം കേട്ട് ഓടി മാറുകയായിരുന്നുവെന്നും അല്ലായിരുന്നെങ്കിൽ വണ്ടിയിടിച്ച് കൊല്ലപ്പെടുമായിരുന്നുവെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

പത്തനാപുരത്ത് വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി, പീഡന ശ്രമം; യുവാവ് പിടിയിൽ

ക്യാപിറ്റൽ പണിഷ്‌മെന്റ് എന്നൊരു വാക്ക് സമ്മേളനത്തിൽ ഉണ്ടായിട്ടില്ല; സുരേഷ് കുറുപ്പിനെതിരെ ചിന്ത ജെറോം

'ഇന്ത്യയെക്കുറിച്ച് ഇതുപറയാൻ എനിക്ക് മടിയില്ല'; അമേരിക്കക്കാരിയുടെ വീഡിയോയിൽ കമന്റുകളുടെ പെരുമഴ

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു; തലയ്ക്ക് പരിക്ക്, സംഭവം കൂട് വൃത്തിയാക്കുന്നതിനിടെ

റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments