Webdunia - Bharat's app for daily news and videos

Install App

തൃശ്ശൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പിതാവിന്റെ മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 16 ഓഗസ്റ്റ് 2022 (18:55 IST)
തൃശ്ശൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പിതാവിന്റെ മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. പന്നിയൂര്‍ക്കുളം വടക്കേക്കാട് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. രണ്ടുമാസം മുന്‍പാണ് സംഭവം നടന്നത്. കുട്ടിയുടെ പിതാവിനെ കഞ്ചാവ് കേസില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസ് ആവശ്യത്തിനായി പെണ്‍കുട്ടിയുടെ അമ്മ മലപ്പുറത്തേക്ക് പോയപ്പോഴാണ് പിതാവിന്റെ സുഹൃത്തുക്കള്‍ പീഡിപ്പിച്ചത്. കുട്ടി കാര്യം മാതാവിനോട് പറഞ്ഞെങ്കിലും സംഭവം മൂടിവയ്ക്കുകയായിരുന്നു. 
 
ഇതോടെ പ്രതികള്‍ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചു. സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥിനി അധ്യാപികയോട് ഇക്കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതികളില്‍ ഒരാളെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ആക്കിയിട്ടുണ്ട്. രണ്ടുപേര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്. ബലാല്‍സംഗ വിവരം പുറത്തു പറയാത്തതിന് പെണ്‍കുട്ടിയുടെ അമ്മയെ പ്രതിചേര്‍ക്കും. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഗുരുവായൂര്‍ എഎസ്പി അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments