കനത്ത മഴ, നീരൊഴുക്ക് ശക്തം; പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും

തൃശൂരില്‍ രണ്ട് ദിവസമായി ശക്തമായ മഴയാണ് പെയ്യുന്നത്

രേണുക വേണു
ശനി, 16 ഓഗസ്റ്റ് 2025 (16:09 IST)
കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച ശക്തമായ മഴയെ തുടര്‍ന്ന് പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നു. നിലവില്‍ ഒരിഞ്ച് തുറന്നിട്ടുള്ള ഷട്ടറുകള്‍, ഓഗസ്റ്റ് 17ന് രാവിലെ എട്ട് മണി മുതല്‍ ഘട്ടം ഘട്ടമായി നാല് ഇഞ്ച് കൂടി ഉയര്‍ത്തി അഞ്ച് ഇഞ്ചാക്കുമെന്ന് പീച്ചി ഹെഡ് വര്‍ക്‌സ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 
 
മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് നിലവിലെ തോതില്‍ നിന്ന് പരമാവധി 20 സെന്റീമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴകളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
 
തൃശൂരില്‍ രണ്ട് ദിവസമായി ശക്തമായ മഴയാണ് പെയ്യുന്നത്. നഗരത്തിലെ പ്രധാന റോഡുകളില്‍ വെള്ളം കയറി. പുഴയ്ക്കല്‍-കുന്നംകുളം റോഡില്‍ ശക്തമായ മഴയെ തുടര്‍ന്ന് ഗതാഗത കുരുക്ക് അതിരൂക്ഷമായി തുടരുന്നു. ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നു. നാളെയും മഴ തുടരും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു

കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്‍ രക്തസാക്ഷിയെന്ന് ഡിവൈഎഫ്‌ഐ പ്രമേയം

അഫ്ഗാനിസ്ഥാനില്‍ വന്‍ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി

ശബരിനാഥന്‍ കവടിയാറില്‍ മത്സരിക്കും; ലക്ഷ്യം കോര്‍പറേഷന്‍ ഭരണം

ട്രംപ് ഇന്ന് എന്ത് ചെയ്യുമെന്നോ നാളെ എന്ത് ചെയ്യുമെന്നോയെന്ന് ട്രംപിന് പോലും അറിയില്ല: ഇന്ത്യന്‍ കരസേനാ മേധാവി

അടുത്ത ലേഖനം
Show comments