Webdunia - Bharat's app for daily news and videos

Install App

മകളുടെ കല്യാണത്തിന് മന്ത്രി തോമസ് ഐസക് അമേരിക്കയിലേക്ക്; മക്കളുടെ വളര്‍ച്ചയില്‍ തന്റെ പങ്ക് ചെറുതാണെന്ന കുറ്റബോധത്തോടെ ഫേസ്‌ബുക്കില്‍ മന്ത്രി

മകളുടെ കല്യാണത്തിന് തോമസ് ഐസക് അമേരിക്കയിലേക്ക്

Webdunia
ബുധന്‍, 10 ഓഗസ്റ്റ് 2016 (10:20 IST)
മകളുടെ കല്യാണത്തിന് താന്‍ അമേരിക്കയിലേക്ക് പോകുകയാണെന്ന് മന്ത്രി തോമസ് ഐസക്ക്. ഫേസ്‌ബുക്കിലൂടെയാണ് മന്ത്രി മകള്‍ സാറയുടെ കല്യാണക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 12, വെള്ളിയാഴ്ച ന്യുയോര്‍ക്കില്‍ വച്ചാണ് വിവാഹം. ന്യുയോര്‍ക്ക് യൂണിവേ ഴ്സിറ്റി യില്‍ പബ്ലിക് ഹെല്‍ത്തില്‍ മാസ്റ്റേഴ്സ് ഡിഗ്രിക്ക് പഠിക്കുന്ന മാക്സ് മെക്ലെന്‍ബര്‍ഗ് ആണ് വരന്‍.
 
വിവാഹക്കാര്യം അറിയിച്ച ഫേസ്‌ബുക്കില്‍ തന്റെ വ്യക്തിപരമായ കാര്യങ്ങളും മന്ത്രി പങ്കുവെച്ചു. മക്കളെക്കുറിച്ച് പറയുമ്പോഴെല്ലാം മക്കളെ അമേരിക്കയില്‍ വളര്‍ത്തുന്നതിന്‍റെ ഇരട്ടത്താപ്പ് സംബന്ധിച്ച ആക്ഷേപവുമായി രംഗപ്രവേശം ചെയ്യുന്ന സുഹൃത്തുക്കളെ ഉദ്ദേശിച്ചായിരുന്നു മന്ത്രിയുടെ തുറന്നുപറച്ചില്‍.
 
തന്‍റെ വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ട് രണ്ട് പതിറ്റാണ്ടിലേറെയായെന്നും മക്കള്‍ കുട്ടിക്കാലം മുതല്‍ അമ്മയോടൊപ്പം വിദേശത്താണ് വളര്‍ന്നതെന്നും പറയുന്ന ഐസക്ക് അവരുടെ വിദ്യാഭ്യാസത്തിലും വളര്‍ച്ചയിലും തന്‍റെ പങ്ക് വളരെ ചെറുതാണെന്ന കാര്യം കുറ്റബോധത്തോടെ പറയട്ടെ എന്ന് വ്യക്തമാക്കിയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
 
മന്ത്രി തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
 
“ഒരുപക്ഷേ സുഹൃത്തുക്കള്‍ പലരും അറിഞ്ഞു കാണും. എന്‍റെ മകള്‍ സാറയുടെ വിവാഹ മാണ്. ആഗസ്റ്റ് 12 ന് വെള്ളിയാഴ്ച ന്യുയോര്‍ക്കില്‍ വച്ചാണ് വിവാഹം. ന്യുയോര്‍ക്ക് യൂണിവേ ഴ്സിറ്റി യില്‍ പബ്ലിക് ഹെല്‍ത്തില്‍ മാസ്റ്റേഴ്സ് ഡിഗ്രിക്ക് പഠിക്കുന്ന മാക്സ് മെക്ലെന്‍ബര്‍ഗ് ആണ് വരന്‍. ഇറാഖ് യുദ്ധത്തി നെതി രായി ട്ടുള്ള വിദ്യാര്‍ത്ഥി പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു മാക്സ്. ഇപ്പോള്‍ പാര്‍പ്പിട പ്രശ്നത്തി ലാണ് കമ്പം. അമ്മ ഡോ.അറ്റിന ഗ്രോസ്മാന്‍, കോപ്പര്‍ യൂണിയന്‍ യൂണിവേഴ്സിറ്റിയില്‍ ഹിസ്റ്ററി പ്രൊഫസ റാണ്. അച്ഛന്‍ ഡോ. ഫ്രാങ്ക് മെക്ലെന്‍ബര്‍ഗ്, ലിയോ ബെക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണ ഡയറക്ടറും മുഖ്യ ആര്‍ക്കേവിസ്റ്റുമാണ്.
 
സാറ ന്യുയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ സോഷ്യോള ജിയില്‍ പി.എ ച്ച്.ഡി ചെയ്യുക യാണ്. തമിഴ്നാട്, ഹരിയാ ന, ഗുജറാത്ത് എന്നിവിടങ്ങ ളിലെ കാര്‍ നിര്‍മ്മാണ വ്യവസാ യത്തിലെ തൊഴില്‍ബന്ധങ്ങ ളുടെ താരതമ്യ പഠനമാണ് വിഷയം. ഗുജറാത്തില്‍ യാതൊരു വിധ തൊഴില്‍ സുരക്ഷിതത്വവും ഇല്ല. സര്‍ക്കാര്‍ കേവലം സാക്ഷി മാത്രം. ഹരിയാനയില്‍ മാരുതി കാര്‍ പൊതുമേഖലയായിരുന്നപ്പോള്‍ തൊഴില്‍ ബന്ധങ്ങള്‍ കൂടുതല്‍ പൊതുമേഖല പോലെയായിരുന്നു. ഈ തൊഴില്‍ സുരക്ഷാ കവചത്തെ സര്‍ക്കാര്‍ സഹായത്തോടെ തല്ലിതകര്‍ത്ത് ഗുജറാത്ത് പോലെയാക്കി മാറ്റുന്നതിന്‍റെ സംഘര്‍ഷങ്ങളാണ് അവിടെ.
 
ചെന്നൈയിലാകട്ടെ സര്‍ക്കാരിന്‍റെ മധ്യസ്ഥതയില്‍ താരതമ്യേന മെച്ചപ്പെട്ട തൊഴില്‍ സുരക്ഷിതത്വം ഉണ്ട്. ഈ സ്ഥിതിവിശേഷത്തിന്‍റെ രാഷ്ട്രീയ സാഹചര്യങ്ങള്‍ സാറ വിശകലനം ചെയ്യുന്നുണ്ട്.
ഏതാനും ദിവസം ഞാന്‍ ന്യുയോര്‍ക്കില്‍ ഉണ്ടാകും. രണ്ടോ- മൂന്നോ ദിവസം കാന്‍സാസ് സിറ്റിയില്‍ ഐസനോവര്‍ പ്രസിഡന്‍ഷ്യല്‍ ആര്‍ക്കേവ്സില്‍ ആയിരി ക്കും. 1957-59 കാലത്തെ കേരളത്തെക്കുറി ച്ചുള്ള ചില രേഖകള്‍ പരതാനാണ് ഉദ്ദേശിക്കുന്നത്. എന്‍റെ ഫെയ്സ്ബുക്ക് സുഹൃത്തു കള്‍ക്ക് ആര്‍ക്കെങ്കിലും ഈ ആര്‍ക്കേവ്സുമായി ബന്ധമുണ്ടെങ്കില്‍ സഹായം സ്വീകരിക്കുന്നതില്‍ സന്തോഷമേയുള്ളൂ.
 
അവസാനമായി എന്‍റെ മക്കളെ ക്കുറിച്ച് പറയുമ്പോഴെല്ലാം മക്കളെ അമേരിക്കയില്‍ വളര്‍ത്തുന്നതിന്‍റെ ഇരട്ടത്താപ്പ് സംബന്ധിച്ച ആക്ഷേപവുമായി രംഗപ്രവേശം ചെയ്യാറുള്ള ചില ചങ്ങാതിമാരുണ്ട്. അവരുടെ അറിവിലേയ്ക്കായി പറയട്ടെ, എന്‍റെ വിവാഹ ബന്ധം വേര്‍പ്പെടുത്തിയിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി. മക്കള്‍ കുട്ടിക്കാലം മുതല്‍ അമ്മയോടൊപ്പം വിദേശത്താണ് വളര്‍ന്നത്. അവരുടെ വിദ്യാഭ്യാസത്തിലും വളര്‍ച്ചയിലും എന്‍റെ പങ്ക് വളരെ ചെറുതാണെന്ന കാര്യം കുറ്റബോധത്തോടെ പറയട്ടെ.”

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാനിൽ ബോംബ് ഇടാനാണോ ട്രംപിനെ പോയി കണ്ടത്, പാകിസ്ഥാനെതിരെ പരിഹാസവുമായി ഒവൈസി

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ അമേരിക്ക ആക്രമിച്ചിട്ടും എന്തുകൊണ്ടാണ് റഷ്യ ഇടപെടാത്തത്; പുടിന്റെ മറുപടി ഇതാണ്

VS Achuthanandan: വി.എസ്.അച്യുതാനന്ദന്‍ ആശുപത്രിയില്‍

Aryadan Shoukath Won in Nilambur: കേഡര്‍ വോട്ടുകള്‍ പിടിച്ചുനിര്‍ത്തി സ്വരാജ്, നിഷ്പക്ഷ വോട്ടുകള്‍ ആര്യാടന്; അന്‍വറിന്റെ 'കത്രിക പൂട്ട്' ക്ലിക്കായി

മൈക്ക് കാണുമ്പോൾ എന്തും വിളിച്ച് പറയരുത്, പാർട്ടി സെക്രട്ടറിക്ക് പിണറായിയുടെ താക്കീത്

അടുത്ത ലേഖനം
Show comments