Webdunia - Bharat's app for daily news and videos

Install App

ടോമിന്‍ ജെ തച്ചങ്കരിയെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്തു നിന്ന് മാറ്റി; തീരുമാനം മന്ത്രിസഭായോഗത്തില്‍; എഡിജിപി അനന്തകൃഷ്‌ണന്‍ പുതിയ ഗതാഗത കമ്മീഷണര്‍

ടോമിന്‍ ജെ തച്ചങ്കരിയെ ഗതാഗതകമ്മീഷണര്‍ സ്ഥാനത്തു നിന്ന് മാറ്റി

Webdunia
വെള്ളി, 19 ഓഗസ്റ്റ് 2016 (11:11 IST)
സംസ്ഥാന ഗതാഗത കമ്മീഷണര്‍ ആയിരുന്ന ടോമിന്‍ ജെ തച്ചങ്കരിയെ തല്‍സ്ഥാനത്തു നിന്ന് മാറ്റി. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം ഉണ്ടായത്. തന്റെ പിറന്നാള്‍ ഗതാഗത വകുപ്പില്‍ തച്ചങ്കരി ആഘോഷിച്ചത് വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് തച്ചങ്കരിയെ തല്‍സ്ഥാനത്തു നിന്ന് മാറ്റാന്‍  ബന്ധപ്പെട്ടവര്‍ തീരുമാനിച്ചത്. എ ഡി ജി പി അനന്തകൃഷ്‌ണന്‍ ആയിരിക്കും പുതിയ ഗതാഗത കമ്മീഷണര്‍. 
 
ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റെ തുടക്കത്തില്‍ തന്നെ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ആണ് തച്ചങ്കരിയെ പുറത്താക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വകുപ്പിന്റെയും സര്‍ക്കാരിന്റെയും പ്രതിച്ഛായയ്ക്ക് മങ്ങലേല്പിക്കുന്നതിനാല്‍ കമ്മീഷണര്‍ സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആയിരുന്നു ആവശ്യം. ഈ ആവശ്യം മുഖ്യമന്ത്രിയും മന്ത്രിമാരും അംഗീകരിക്കുകയായിരുന്നു.
 
ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും തച്ചങ്കരിക്ക് എതിരായിരുന്നു. ആര്‍ ടി ഒ ഓഫീസില്‍ പിറന്നാള്‍ ആഘോഷിച്ചതും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തതും വിവാദമായിരുന്നു. ഇത് ഐ എ എസ് പദവിക്ക് ചേരുന്ന രീതിയിലുള്ള പെരുമാറ്റമല്ലെന്ന് ആയിരുന്നു ചീഫ് സെക്രട്ടറിയുടെ വിലയിരുത്തല്‍. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും അംഗീകരിച്ചായിരുന്നു തച്ചങ്കരിയെ മാറ്റാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Zumba Dance: മുഖ്യമന്ത്രി പറഞ്ഞു, വിദ്യാഭ്യാസ വകുപ്പ് കേട്ടു; സ്‌കൂളുകളില്‍ ഇനിമുതല്‍ സൂംബാ പരിശീലനം

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

സുരക്ഷാപ്രശ്നം: കശ്മീരിലെ 48 ടൂറിസം സ്പോട്ടുകൾ അടച്ചതായി റിപ്പോർട്ട്, നാളെ നിർണായക മന്ത്രിസഭാ യോഗം

ഇന്ത്യക്കെതിരെ കടുത്ത നീക്കങ്ങള്‍ക്ക് മുതിരരുത്: പാകിസ്ഥാന്‍ പ്രധാനമന്ത്രിയോട് സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫ്

പാക്കിസ്ഥാന് സൈനിക സഹായം നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് തുര്‍ക്കി; വിമാനം ഇറക്കിയത് ഇന്ധനം നിറയ്ക്കാന്‍

അടുത്ത ലേഖനം
Show comments