Webdunia - Bharat's app for daily news and videos

Install App

ലാല്‍ ജോസിന്റെ ചരിത്ര യാത്രയ്ക്ക് ടൂറിസം വകുപ്പ് നയാപൈസ കൊടുക്കില്ല!

Webdunia
ചൊവ്വ, 12 ഓഗസ്റ്റ് 2014 (13:45 IST)
സംവിധായകന്‍ ലാല്‍ ജോസിനും സംഘത്തിനും ചരിത്ര യാത്രയുടെ പേരില്‍ ടൂറിസം വകുപ്പ് നയാപൈസ കൊടുക്കില്ല. ലോകസമാധാനം ലക്‍ഷ്യമാക്കി 27 രാജ്യങ്ങള്‍ താ‍ണ്ടി ലണ്ടനിലെത്താനുള്ള ചരിത്രയാത്ര നിബന്ധനകള്‍ പാലിക്കാതെ സംഘം അടിച്ചുപിരിഞ്ഞതാണ് കാരണം. ടൂറിസം വകുപ്പിനോട് സ്പോണ്‍സര്‍ഷിപ്പിന് അപേക്ഷിച്ചിരുന്നെങ്കിലും പുറപ്പെടുന്നതിന് രണ്ട് ദിവസം മുമ്പാണ് 10 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായത്. ഇതിന് ചില നിബന്ധനകളും ടൂറിസം വകുപ്പ് മുന്നോട്ട് വച്ചിരുന്നു.
 
റെക്കോര്‍ഡ് ഡ്രൈവ് നടത്തുന്ന ഫോര്‍ഡ് എന്‍ഡവര്‍ കാറില്‍ കേരള ടൂറിസത്തിന്റെ ലോഗോ വയ്ക്കുക, കേരള ടൂറിസത്തെക്കുറിച്ച് സന്ദര്‍ശിക്കുന്ന നാടുകളില്‍ പ്രചരണം നടത്തുക, തിരികെ വന്നു മൂവരും പത്രസമ്മേളനം നടത്തുക, യാത്രയുടെ തെളിവുകള്‍ ഹാജരാക്കുക എന്നിങ്ങനെയായിരുന്നു നിബന്ധനകള്‍. എന്നാല്‍ സംഘം അടിച്ചു പിരിഞ്ഞതോടെ ഈ സാധ്യതകള്‍ ഇല്ലാതായി. 
 
80 ദിവസം പ്ലാന്‍ ചെയ്ത യാത്ര 39 ദിവസമായപ്പോഴേയ്ക്കും അടിച്ചു പിരിഞ്ഞു. സംഘാംഗങ്ങളായ മുന്‍ ദുബായ് വേള്‍ഡ് ഉദ്യോഗസ്ഥന്‍ സുരേഷ് ജോസഫും മാധ്യമപ്രവര്‍ത്തകന്‍ ബൈജു എന്‍ നായരും തമ്മിലുണ്ടായ തര്‍ക്കമാണ് വേര്‍പിരിയലില്‍ കലാശിച്ചത്. തുടര്‍ന്ന് സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍നിന്നും സുരേഷ് ജോസഫും ലാല്‍ ജോസും കൂടി കാറിലും ബൈജു തനിയെ ബസിലും യാത്ര തുടങ്ങി. ബൈജു എന്‍ നായര്‍ ലണ്ടനിലെത്തി യാത്ര പൂര്‍ത്തിയാക്കുകയും ചെയ്തു. വാര്‍ത്ത വിവാദമാ‍യതിനേ തുടര്‍ന്ന് ടൂറിസം വകുപ്പ് സ്പോണ്‍സര്‍ ഷിപ്പില്‍നിന്ന് പിന്‍‌വാങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും തങ്ങള്‍ യാത്ര സ്പോണ്‍സര്‍ ചെയ്തിട്ടേയില്ലെന്നാണ് ടൂറിസം വകുപ്പിന്റെ വിശദീകരണം. 

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

Show comments