Webdunia - Bharat's app for daily news and videos

Install App

തൃശൂര്‍ നഗരത്തിലേക്ക് ഇറങ്ങുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്; ഇന്ന് ഗതാഗത നിയന്ത്രണം, സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കുക

ഉച്ചക്ക് 2 മണിമുതല്‍ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വാഹന ഗതാഗതം നിയന്ത്രിക്കും

രേണുക വേണു
ബുധന്‍, 18 സെപ്‌റ്റംബര്‍ 2024 (08:12 IST)
Thrissur Town - Traffic Regulations

ഓണാഘോഷങ്ങളോടനുബന്ധിച്ച് പുലികളി നടക്കുന്നതിനാല്‍ തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം. രാവിലെ മുതല്‍ തൃശുര്‍ നഗരത്തില്‍ ട്രാഫിക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. രാവിലെ മുതല്‍ സ്വരാജ് റൗണ്ടിലും, ഓണാഘോഷങ്ങള്‍ നടക്കുന്ന തേക്കിന്‍കാട് മൈതാനി, നായ്ക്കനാല്‍ പ്രദേശത്തും വാഹന പാര്‍ക്കിങ്ങ് അനുവദിക്കുന്നതല്ല. 
 
ഉച്ചക്ക് 2 മണിമുതല്‍ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വാഹന ഗതാഗതം നിയന്ത്രിക്കും. പുലികളി തീരുന്നതുവരെ ഒരു തരത്തിലുള്ള വാഹനങ്ങള്‍ക്കും റൗണ്ടിലേക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല. അത്യാവശ്യ സാഹചര്യത്തിനല്ലാതെ പൊതുജനങ്ങള്‍ സ്വകാര്യ വാഹനങ്ങളില്‍ വരുന്നത് കഴിയുന്നതും ഒഴിവാക്കി ഗതാഗത കുരുക്ക് കുറക്കുവാന്‍ സഹകരിക്കണം. പുലികളി കാണാനെത്തുന്നവര്‍ തേക്കിന്‍കാട് മൈതാനിയിലും ഫുട്പാത്തിലും സുരക്ഷിതമായ സ്ഥലത്തുനിന്ന് ആസ്വദിക്കണം.
 
പുലികളി കാണുന്നതിനായി തൃശൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും ജീര്‍ണാവസ്ഥയിലുള്ള കെട്ടിടങ്ങളിലും, വൃക്ഷങ്ങള്‍ക്കു മുകളിലും കാണികള്‍ കയറുന്നത് നിരോധിച്ചിരിക്കുന്നു. അതുപോലെത്തന്നെ, നിര്‍മാണാവസ്ഥയിലുള്ളതും, ശരിയായി സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ചതുമായ കെട്ടിടങ്ങളില്‍ കാണികള്‍ പ്രവേശിക്കരുത്.
 
പുലികളി കാണുന്നതിനായി തൃശൂര്‍ നഗരത്തിലേക്ക് വരുന്ന ജനങ്ങള്‍, റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാതെ സുരക്ഷിതമായി വാഹനം പാര്‍ക്കുചെയ്യാവുന്ന ഗ്രൗണ്ടുകളില്‍ പാര്‍ക്കുചെയ്യേണ്ടതാണ്.
 
പുലികളി ദിവസം സ്വരാജ് റൗണ്ടും, അനുബന്ധ പ്രദേശങ്ങളും ക്രമസമാധാന പാലനത്തിനും, ഗതാഗത ക്രമീകരണത്തിനുമായി തൃശൂര്‍ അസി. കമ്മീഷണറുടെ കീഴില്‍, വിവിധ സെക്ടറുകളാക്കി തിരിച്ച് പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 
 
ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ കാല്‍നട പട്രോളിങ്ങ്, ഇരുചക്രവാഹന പട്രോളിങ്ങ്, ജീപ്പ് പട്രോളിങ്ങ് എന്നിവ ഏര്‍പ്പെടുത്തിയിരിക്കുന്നു. ജനക്കൂട്ടത്തിനിടയില്‍ സമൂഹ വിരുദ്ധരുടെ ശല്യം, പ്രത്യേകിച്ചും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കാന്‍ പ്രത്യേകം മഫ്തി പൊലീസ് ഉദ്യോഗസ്ഥരേയും ഷാഡോ പൊലീസിനേയും നിയോഗിച്ചിട്ടുണ്ട്.
 
ജനങ്ങള്‍ തിങ്ങിക്കൂടുന്ന പ്രധാന സ്ഥലങ്ങളിലും, തേക്കിന്‍കാട് മൈതാനം, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലെല്ലാം 24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നു.
 
എമര്‍ജന്‍സി ടെലിഫോണ്‍ നമ്പറുകള്‍.
 
തൃശൂര്‍ സിറ്റി പോലീസ് കണ്‍ട്രോള്‍ റൂം. 0487 2424193
തൃശൂര്‍ ടൌണ്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍. 0487 2424192
തൃശൂര്‍ ട്രാഫിക് പോലീസ് യൂണിറ്റ് 0487 2445259
വിശദമായ ഗതാഗത ക്രമീകരണ അറിയിപ്പ്.
 
മണ്ണൂത്തി ഭാഗത്തുനിന്നും വന്ന് ശക്തന്‍ സ്റ്റാന്‍ഡിലേക്കു പോകേണ്ട ബസുകള്‍ പുളിക്കന്‍ മാര്‍ക്കറ്റ് സെന്ററില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് നെല്ലിക്കുന്ന് മാര്‍അപ്രേം, ഫാത്തിമനഗര്‍, ITC ജംഗ്ഷന്‍, ഇക്കണ്ടവാര്യര്‍ റോഡ് വഴി ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ മിഷന്‍ ക്വാര്‍ട്ടേഴ്സ്, കാട്ടൂക്കാരന്‍ ജംഗ്ഷന്‍, ശവക്കോട്ട, ഫാത്തിമനഗര്‍ ജംഗ്ഷന്‍ വഴി സര്‍വ്വീസ് നടത്തേണ്ടതാണ്.
 
മണ്ണുത്തി ഭാഗത്ത് നിന്നും വന്ന് വടക്കേ സ്റ്റാന്‍ഡിലേക്കു പോകേണ്ട ബസ്സുകള്‍ കിഴക്കേ കോട്ടയില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് പെന്‍ഷന്‍മൂല, അശ്വനി ജംഗ്ഷന്‍ വഴി വടക്കേ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ സ്റ്റേഡിയം ജംഗ്ഷന്‍ വഴി സര്‍വീസ് നടത്തേണ്ടതാണ്. 
 
മാന്ദാമംഗലം, പുത്തൂര്‍, വലക്കാവ് തുടങ്ങിയ ഭാഗത്ത് നിന്ന് സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ ITC ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇക്കണ്ടവാര്യര്‍ റോഡ് വഴി ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ മിഷന്‍ ക്വാര്‍ട്ടേഴ്സ്, ഫാത്തിമനഗര്‍ ജംഗ്ഷന്‍ വഴി സര്‍വ്വീസ് നടത്തേണ്ടതാണ്.
 
മുക്കാട്ടുക്കര, നെല്ലങ്കര ഭാഗത്ത് നിന്ന് വടക്കേ സ്റ്റാന്‍ഡിലേക്ക് പോകുന്ന ബസ്സുകള്‍ ബിഷപ്പ് പാലസ് എത്തി വലത്തോട്ട് തിരിഞ്ഞ് പെന്‍ഷന്‍മൂല, ചെമ്പൂക്കാവ് ജങ്ഷന്‍, രാമനിലയം, അശ്വനി ജംഗ്ഷന്‍ വഴി വടക്കേ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് ഇന്‍ഡോര്‍ സ്റ്റേഡിയം ജംഗ്ഷന്‍ തിരികെ വഴി സര്‍വ്വീസ് നടത്തേണ്ടതാണ്.
 
ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂര്‍, തിരുവില്വാമല എന്നീ ഭാഗത്ത് നിന്ന് സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ പെരിങ്ങാവ് എത്തി കോലോത്തുംപാടം റോഡ് വഴി അശ്വനി ജംഗ്ഷനിലൂെട വടക്കേ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ സാധാരണപോലെ സര്‍വ്വീസ് നടത്തേണ്ടതാണ്.
 
മെഡിക്കല്‍ കോളേജ്, അത്താണി, കൊട്ടേക്കാട് എന്നീ ഭാഗത്ത് നിന്ന് സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ പെരിങ്ങാവ് എത്തി കോലോത്തുംപാടം റോഡ് വഴി അശ്വനി ജംഗ്ഷനിലൂെട വടക്കേസ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ സാധാരണപോലെ സര്‍വ്വീസ് നടത്തേണ്ടതാണ്.
 
ചേറൂര്‍, പള്ളിമൂല, മാറ്റാമ്പുറം, കുണ്ടുക്കാട് ഭാഗത്ത് നിന്ന് സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ ബാലഭവന്‍വഴി ചെമ്പുക്കാവ് ജങ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് രാമനിലയം ഇന്‍ഡോര്‍ സ്റ്റേഡിയം ജംഗ്ഷന്‍ വഴി അശ്വനി ജംങ്ഷനിലൂടെ വടക്കേ സ്റ്റാന്‍ഡില്‍ പ്രവേശിക്കേണ്ടതും, ഇന്‍ഡോര്‍ സ്റ്റേഡിയം ജംഗ്ഷന്‍ വഴി തിരികെ സര്‍വ്വീസ് നടത്തേണ്ടതുമാണ്.
 
കുന്ദംകുളം, കോഴിക്കോട്, ഗുരുവായൂര്‍, അടാട്ട്, തുടങ്ങി പൂങ്കുന്നം വഴി വരുന്ന എല്ലാ ബസ്സുകളും പൂങ്കുന്നത്ത് റൂട്ട് അവസാനിപ്പിച്ച് പടിഞ്ഞാറേക്കോട്ട, അയ്യന്തോള്‍ സിവില്‍ ലൈന്‍, അയ്യന്തോള്‍ ഗ്രൗണ്ട്, ലുലു ജംഗ്ഷന്‍ വഴി തിരികെ സര്‍വ്വീസ് നടത്തേണ്ടതാണ്.
 
വാടാനപ്പിള്ളി, അന്തിക്കാട്, കാഞ്ഞാണി, തുടങ്ങി പടിഞ്ഞാറേ കോട്ടവഴി വരുന്ന എല്ലാ ബസ്സുകളും വെസ്റ്റ് ഫോര്‍ട്ടില്‍ നിന്ന് കാല്‍വരി റോഡ് വഴി തിരിഞ്ഞ് തോപ്പിന്‍ മൂല, നേതാജി ഗ്രൗണ്ട് പരിസരം മുതല്‍ വെസ്റ്റ് ഫോര്‍ട്ട് വരെയുള്ള ഭാഗത്ത് റൂട്ട് അവസാനിപ്പിച്ച് തിരികെ പടിഞ്ഞാറേ കോട്ട വഴി തിരിഞ്ഞ് സര്‍വ്വീസ്നടത്തേണ്ടതാണ്. 
 
കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, തൃപ്രയാര്‍, ചേര്‍പ്പ് തുടങ്ങി കൂര്‍ക്കഞ്ചേരി വഴി വരുന്ന എല്ലാ ബസ്സുകളും ബാല്യ ജംഗ്ഷനില്‍ എത്തി വലത്തോട്ട് തിരിഞ്ഞ് ശക്തന്‍തമ്പുരാന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് അവിടെ നിന്നു തിരികെ കണ്ണംകുളങ്ങര, ചിയ്യാരം വഴി സര്‍വ്വീസ് നടത്തേണ്ടതാണ്. ഈ സമയം കണ്ണംകുളങ്ങര കസ്തൂര്‍ബാ ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ നിന്നും വാഹനങ്ങള്‍ ശക്തന്‍ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കാന്‍ പാടില്ലാത്തതാണ്.
 
കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, തൃപ്രയാര്‍, ചേര്‍പ്പ് തുടങ്ങി കൂര്‍ക്കഞ്ചേരി വഴി വന്ന് വെസ്റ്റ് ഫോര്‍ട്ട് വഴി പോകേണ്ട ചെറുവാഹനങ്ങള്‍ കൂര്‍ക്കഞ്ചേരിയില്‍ നിന്നും ഇടത്തോട്ട് തിരഞ്ഞ് വടൂക്കര അരണാട്ടുക്കര വഴി പോകേണ്ടതാണ്.
 
ഒല്ലൂര്‍, ആമ്പല്ലൂര്‍, വരന്തരപ്പിള്ളി തുടങ്ങിയ ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ മുണ്ടുപാലം ജംഗ്ഷനില്‍ എത്തി ഇടത്തോട്ട്തിരിഞ്ഞ് ശക്തന്‍ സ്റ്റാന്‍ഡില്‍ സര്‍വ്വീസ് അവസാനിപ്പിച്ച് തിരികെ കാട്ടൂക്കാരന്‍ ജങ്ഷന്‍ വഴി സര്‍വ്വീസ് നടത്തേണ്ടതാണ്.
 
അശ്വിനി ഭാഗത്തു നിന്നും മണ്ണുത്തി, പാലക്കാട്, എറണാക്കുളം ഭാഗത്തേക്ക് പോകുന്ന ബസും, ട്രയലറും ഒഴികെയുള്ള വാഹനങ്ങള്‍ പെന്‍ഷന്‍ മൂല വഴി താഴോട്ടിറങ്ങി നെല്ലങ്കര, മുക്കാട്ടുക്കര വഴി സര്‍വീസ് നടത്തേണ്ടതാണ്. 
 
കുന്നംകുളം ഭാഗത്ത് നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ബസ്, ട്രയലര്‍ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂര്‍ തിരിഞ്ഞ് കൊട്ടേക്കാട്, വിയ്യൂര്‍ പാലം വഴി Power House വന്ന് പൊങ്ങണംക്കാട്, ചിറക്കേകോട്, മുടിക്കോട് വഴി പോകേണ്ടതാണ്.
 
കുന്നംകുളം ഭാഗത്ത് നിന്ന് എറണാക്കുളം ഭാഗത്തേക്ക് പോകുന്ന ബസ്, ട്രയലര്‍ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂര്‍ തിരിഞ്ഞ് കൊട്ടേക്കാട്, വിയ്യൂര്‍ പാലം വഴി Power House വന്ന് പൊങ്ങണംക്കാട്, മുക്കാട്ടുക്കര വഴി പോകേണ്ടതാണ്
 
ചിയ്യാരം ഭാഗത്ത് നിന്ന് പടിഞ്ഞാറേ കോട്ട ഭാഗത്തേക്ക് പോകുന്ന എല്ലാ ലൈറ്റ് വെഹിക്കിള്‍സും കൂര്‍ക്കഞ്ചേരി സെന്ററില്‍ നിന്നും ലെഫ്റ്റ് തിരിഞ്ഞ് വടൂക്കര, തോപ്പിന്‍മൂല വഴി പോകേണ്ടതാണ്.
 
കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസുകള്‍
 
കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ നിന്ന് ചാലക്കുടി, എറണാകുളം ഭാഗത്തേയ്ക്ക് സര്‍വ്വീസ് നടത്തുന്ന എല്ലാ ബസ്സുകളും കണ്ണംകുളങ്ങര ചിയ്യാരം വഴി സര്‍വ്വീസ് നടത്തേണ്ടതാണ്.
 
പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് വരുന്ന എല്ലാ കെ.എസ്.ആര്‍.ടി.സി ബസുകളും പൂങ്കുന്നം ജംങ്ഷനില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് ശങ്കരയ്യര്‍ റോഡിലൂടെ പൂത്തോള്‍ വഴി കെ.എസ്. ആര്‍.ടി.സി സ്റ്റാന്‍ഡില്‍ പ്രവേശിക്കണ്ടതുമാണ്.
 
അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുട ഭാഗങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന ഓര്‍ഡിനറി K.S.R.T.C ബസ്സുകള്‍ ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡില്‍ താല്‍ക്കാലികമായി ആരംഭിക്കുന്ന ബസ്സ് സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിച്ച് തിരികെ അവിടെ നിന്നുതന്നെ സര്‍വ്വീസ് നടത്തേണ്ടതാണ്.
 
ഷൊര്‍ണ്ണൂര്‍, വഴിക്കടവ്, മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് സര്‍വ്വീസ് നടത്തുന്ന KSRTC ബസുകള്‍ സ്വരാജ് റൌണ്ടില്‍ പ്രവേശിക്കാതെ ITC ജംഗ്ഷന്‍, ഈസ്റ്റ് ഫോര്‍ട്ട്, അശ്വനി ജംഗ്ക്ഷന്‍, കോലോത്തുംപാടം വഴി സര്‍വ്വീസ് നടത്തേണ്ടതാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

രാജ്യത്ത് കുട്ടികളുടെ എണ്ണം കുറയുന്നു. ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

അടുത്ത ലേഖനം
Show comments