ഇന്ന് മുതല്‍ കൊല്ലം - ചെങ്കോട്ട പാതയില്‍ നാല് എക്‌സ്പ്രസ് ട്രെയിനുകള്‍

എ കെ ജെ അയ്യര്‍
ഞായര്‍, 20 ജൂണ്‍ 2021 (12:34 IST)
കൊല്ലം: ഇന്ന് മുതല്‍ കൊല്ലം - ചെങ്കോട്ട പാതയില്‍ നാല് എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് തുടങ്ങും. ചെന്നൈ എഗ്മോറില്‍ നിന്ന് കൊല്ലത്തേക്കുള്ള മെയില്‍, മധുര എക്‌സ്പ്രസ്, പാലരുവി എക്‌സ്പ്രസ്, പുനലൂര്‍ എക്‌സ്പ്രസ് എന്നിവയാണ് ഇന്ന് മുതല്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍.
 
യാത്രക്കാര്‍ കുറവാണെന്ന കാരണത്താല്‍ നാല് ദിവസം മുമ്പ് ചെന്നൈ എഗ്മോര്‍ - കൊല്ലം മെയില്‍ റദ്ദാക്കിയിരുന്നു. യാത്രകകരുടെ ആവശ്യവും ട്രെയിനിലെ തിരക്കും പരിഗണിച്ചാണ് ഇന്ന് മുതല്‍ സര്‍വീസ് പുനരാരംഭിക്കാന്‍ റയില്‍വേ തീരുമാനിച്ചത്. മധുരയില്‍ നിന്ന് പുനലൂരിലേക്കുള്ള എക്‌സ്പ്രസ് രണ്ടാം ഘട്ട ലോക്ക് ഡൗണ്‍  തുടങ്ങിയപ്പോള്‍ റദ്ദാക്കിയിരുന്നു.
 
എന്നാല്‍ പുനലൂര്‍ - ഗുരുവായൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ സീസണ്‍ ടിക്കറ്റു ഉപയോഗിച്ച് യാത്ര ചെയ്യാന്‍ അനുമതിയുണ്ടായിരിക്കും. മറ്റു മൂന്നു ട്രെയിനുകളിലും റിസര്‍വേഷനോട് കൂടി മാത്രമേ യാത്ര ചെയ്യാന്‍ അനുമതിയുള്ളു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

കോടതിയുടെ 'കാലുപിടിച്ച്' രാഹുല്‍ ഈശ്വര്‍; അതിജീവിതയ്‌ക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് അറിയിച്ചു

ബി എൽ ഒ മാർക്കെതിരെ അതിക്രമം ഉണ്ടായാൽ കർശന നടപടി,കാസർകോട് ജില്ലാ കളക്ടർ

അടുത്ത ലേഖനം
Show comments