ആദ്യ സിനിമയുടെ പ്രതിഫലം നിർഭയ കേസിലെ ആരാച്ചാരുടെ മകൾക്ക്; ട്രാൻസ്‌ജെൻഡർ നടിയുടെ വാക്കുകൾ വൈറലാകുന്നു

ചിപ്പി പീലിപ്പോസ്
ശനി, 11 ജനുവരി 2020 (17:38 IST)
ആദ്യ ചിത്രത്തിനു ലഭിക്കുന്ന പ്രതിഫല തുക നിർഭയ കേസിലെ ആരാച്ചരുടെ മകൾക്ക് നൽകുമെന്ന് നടിയും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുമായ സുകന്യ കൃഷ്ണ. നിര്‍ഭയ കേസിലെ ആരാച്ചാര്‍ പവന്‍ ജല്ലാദിന്റെ മകള്‍ക്ക് വിവാഹസമ്മാനമായി നല്‍കുമെന്നാണ് സുകന്യ അറിയിച്ചിരിക്കുന്നത്.
 
2012ല്‍ നിര്‍ഭയ അതിക്രൂരമായ കൊല ചെയ്യപ്പെട്ടതു മുതല്‍ ആഗ്രഹിക്കുന്ന കാര്യമാണ് പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കണം എന്നത്. അതിനാല്‍ ശിക്ഷ നടപ്പാക്കാന്‍ മുന്നോട്ട് വന്ന പവന്‍ ജല്ലാദിനോട് ഏറെ ബഹുമാനമുണ്ടെന്നും മനോരമയുമായി നടത്തിയ അഭിമുഖത്തിൽ സുകന്യ പറഞ്ഞു.
 
ഇക്കാര്യം അദ്ദേഹത്തെ അറിയിക്കാൻ ശ്രമിച്ചെങ്കിലും വളരെയധികം ബുദ്ധിമുട്ടി. അദ്ദേഹത്തിന്റെ നമ്പർ അങ്ങനെ എല്ലാവർക്കും ലഭിക്കില്ല. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ എല്ലാ കോളുകളും അദ്ദേഹം സ്വീകരിക്കുന്നില്ല. പിന്നീട് തിരിച്ചു വിളിക്കുകയാണ് പതിവ് എന്നും അറിഞ്ഞു. അദ്ദേഹത്തിന്റെ വിളിക്കായി കാത്തിരിക്കുകയാണ് ഞാന്‍. അദ്ദേഹം സമ്മതിച്ചാല്‍ അന്നു തന്നെ പണം അക്കൗണ്ടിലൂടെ കൈമാറും. സുകന്യ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അടുത്ത ലേഖനം
Show comments