Webdunia - Bharat's app for daily news and videos

Install App

രാത്രി ഏഴുമണിയ്ക്ക് ശേഷം പുറത്തിറങ്ങരുത്, അഞ്ച് ജില്ലകളിലെ തീവ്രബാധിത മേഖലകൾ കേന്ദ്രീകരിച്ച് ട്രിപ്പിൾ ലോക്‌ഡൗൺ

Webdunia
തിങ്കള്‍, 13 ജൂലൈ 2020 (08:32 IST)
തിരുവനന്തപുരം:  സംസ്ഥാനത്ത് അഞ്ച് ജില്ലകളീൽ കൊവിഡ് തീവ്ര ബാധിത പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഇന്നുമുതൽ ട്രിപ്പീൾ ലോക്‌ഡൗൺ നിലവിൽ വരും. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, കൊല്ലം മലപ്പുറം ജില്ലകളിൽ രോഗവ്യാപനം കൂടുതൽ റിപ്പോർട്ട് ചെയ്ത തീര മേഖലകളിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഇവിടങ്ങളിൽ രാത്രിയാത്ര നിരോധനം രാത്രി ഏഴുമുതൽ പുലർച്ചെ അഞ്ച് വരെയായിരിയ്ക്കും. 
 
അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെ തുറന്ന് പ്രവർത്തിയ്ക്കാം. പൊലീസും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്ന ദ്രുതകർമ്മ സേനയുടെ നിയന്ത്രണത്തിൻ കീഴിലായിരിയ്ക്കും പ്രദേശങ്ങൾ. ക്രമസമാധാനം അവശ്യ വസ്തുക്കളുടെ വിതരണം, തുടങ്ങിയവ എല്ലാം ദ്രുതകർമ്മ സേനായ്ക്ക് കീഴിലായിരിയ്ക്കും. ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിയ്ക്കുന്ന ഇടങ്ങളിലെ കുടുംബങ്ങൾക്ക് 5 കിലോ അരി സൗജന്യമായി നൽകും.
 
അതേസമയം തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ ട്രിപ്പിൾ ലോക്‌ഡൗണിൽ ഇന്നുമുതൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മുതൽ 12 വരെയും ഉച്ച തിരിഞ്ഞ് 4 മുതൽ ആറുവരെയും തുറന്നു പ്രവർത്തിയ്ക്കാം. ഓട്ടോ ടാക്സി ഉൾപ്പടെയുള്ളവയ്ക്ക് കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സർവീസ് നടത്താം. 7 മണി മുതൽ അഞ്ച് മണി വരെയുള്ള രാത്രി യാത്ര നിരോധനം തുടരും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

KC Venugopal: സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ താല്‍പര്യം, നിയമസഭയിലേക്ക് മത്സരിക്കും; സതീശനു പുതിയ 'തലവേദന'

Sandeep Warrier: തൃശൂരില്‍ നിര്‍ത്തിയാല്‍ തോല്‍വി ഉറപ്പ്; സന്ദീപിനെതിരെ കോണ്‍ഗ്രസില്‍ മുറുമുറുപ്പ്

Nimisha Priya Case: ഒടുവില്‍ കനിവ്; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കും; തലാലിന്റെ കുടുംബം വഴങ്ങി

വനിത മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളുടെ അധിക്ഷേപം

തണുപ്പുകാലത്ത് നിങ്ങള്‍ ചെയ്യുന്ന ചില ചെറിയ കാര്യങ്ങള്‍ ഫ്രിഡ്ജ് കേടുവരുത്തും!

അടുത്ത ലേഖനം
Show comments