Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1049പേര്‍ക്ക്; എട്ട് മരണം

ശ്രീനു എസ്
ശനി, 3 ഒക്‌ടോബര്‍ 2020 (19:37 IST)
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 1,049 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 836 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 177 പേരുടെ ഉറവിടം വ്യക്തമല്ല. 24 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. നാലുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. എട്ടുപേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.
 
നെടുമങ്ങാട് സ്വദേശി രാജന്‍(47), കിളിമാനൂര്‍ സ്വദേശി മൂസ കുഞ്ഞ്(72), കമലേശ്വരം സ്വദേശിനി വത്സല(64), വാമനപുരം സ്വദേശി രഘുനന്ദന്‍(60), നെല്ലുവിള സ്വദേശി ദേവരാജന്‍(56),അമ്പലത്തിന്‍കര സ്വദേശിനി വസന്തകുമാരി(73), വള്ളക്കടവ് സ്വദേശി ബോണിഫേസ് ആല്‍ബര്‍ട്ട്(68), അഞ്ചുതെങ്ങ് സ്വദേശി മോസസ്(58) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.
 
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 409 പേര്‍ സ്ത്രീകളും 640 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 78 പേരും 60 വയസിനു മുകളിലുള്ള 166 പേരുമുണ്ട്. പുതുതായി 3,576 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 28,793 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 3,276 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 12,361 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 906 പേര്‍ ഇന്ന് രോഗമുക്തി നേടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

തനിക്ക് നീതി വേണം; മുകേഷ് ഉള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി

അടുത്ത ലേഖനം
Show comments