Webdunia - Bharat's app for daily news and videos

Install App

ജൂലൈ എട്ടു മുതല്‍ 10 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അറിയിപ്പ്

ശ്രീനു എസ്
ബുധന്‍, 7 ജൂലൈ 2021 (14:18 IST)
ജൂലൈ എട്ടു മുതല്‍ 10 വരെ കേരള-കര്‍ണാടക തീരത്തും, ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ. വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
 
ഇന്നു മുതല്‍ 10 വരെ തെക്കു പടിഞ്ഞാറന്‍, മധ്യ പടിഞ്ഞാറന്‍അറബിക്കടലിലും ജൂലൈ എട്ടിന് ബംഗാള്‍ ഉള്‍ക്കടല്‍, കന്യാകുമാരി, ഗള്‍ഫ് ഓഫ് മാന്നാര്‍ മേഖലകളിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ  വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ജൂലൈ ഒമ്പത്, 10 തീയതികളില്‍ തമിഴ്‌നാട് തീരത്തും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തില്‍ ഈ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും കളക്ടര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വളപട്ടണത്ത് വൻ കവർച്ച : ഒരു കോടിയും 300 പവൻ സ്വർണവും നഷ്ടപ്പെട്ടു

വൈദികൻ ചമഞ്ഞ് എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ആൾ പിടിയിൽ

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു;സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ ശക്തമാകും

തോല്‍വി കൗണ്‍സിലര്‍മാരുടെ തലയിലിടണ്ട, വോട്ട് കുറഞ്ഞതിന്റെ കാരണം കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം, ബിജെപിയിലെ പോര് പരസ്യമാക്കി എന്‍ ശിവരാജന്‍

ബിജെപി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാർ, രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

അടുത്ത ലേഖനം
Show comments