Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെയുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് സൂപ്രണ്ട്

ശ്രീനു എസ്
തിങ്കള്‍, 27 ജൂലൈ 2020 (19:50 IST)
തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെയുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ് പറഞ്ഞു. കോവിഡ് മേഖലയില്‍ ജോലി ചെയ്യുന്ന ഒരു ആരോഗ്യ പ്രവര്‍ത്തകനോ രോഗിയ്‌ക്കോ രോഗപ്പകര്‍ച്ച ഉണ്ടായിട്ടുമില്ല. കോവിഡ് നെഗറ്റീവ് ആയ രോഗികള്‍ കിടക്കുന്ന വാര്‍ഡുകളില്‍ പോലും സുരക്ഷാ മാനദണ്ഡങ്ങളില്‍ അണുവിട വ്യതിചലിക്കാതെയുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. എല്ലാ വാര്‍ഡുകളിലും പി പി ഇ കിറ്റ് ധരിക്കുന്നതിനും ഉപയോഗിച്ച ശേഷം പി പി ഇ കിറ്റ് മാറ്റുന്നതിനുള്ള സ്ഥലം (ഡോണിംഗ് ആന്റ് ഡോഫിംഗ് ഏരിയ) നിലവില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്ന ഈ പ്രവണത എത്രയും വേഗം അവസാനിപ്പിക്കേണ്ടതാണെന്നും രോഗികളെയും വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരെയും ആശങ്കയിലാഴ്ത്തും വിധമുള്ള ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും സൂപ്രണ്ട് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അതിതീവ്ര മഴ: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കണ്ടെയ്‌നറുകൾ കരയ്ക്കടിഞ്ഞാൽ തൊടരുത്, അകത്ത് എന്താണുള്ളതെന്ന് പറയാൻ കഴിയില്ലെന്ന് മന്ത്രി

വേടനെതിരെ പരാതി നല്‍കിയത് എന്ത് അടിസ്ഥാനത്തില്‍; ബി.ജെ.പി കൗണ്‍സിലറിന് സംസ്ഥാന നേതൃത്വത്തിന്റെ താക്കീത്

കപ്പല്‍ ചുഴിയില്‍പ്പെട്ടു? കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കാന്‍ തീവ്രശ്രമം, ജീവനക്കാർ സുരക്ഷിതർ

അതിതീവ്ര മഴ; മലങ്കര ഡാമിന്റെ 5 ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്നു

അടുത്ത ലേഖനം
Show comments