Webdunia - Bharat's app for daily news and videos

Install App

നെയ്യാറ്റിന്‍കരയില്‍ പതിനാലുകാരനെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് മൂന്നര വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 28 ജൂണ്‍ 2022 (17:18 IST)
പതിനാല്കാരനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നെയ്യാറ്റിന്‍കര പരശുവയ്ക്കല്‍ നെടിയാന്‍ക്കോട് വാര്‍ഡില്‍ പിണ്ണാറക്കര പുത്തന്‍വീട്ടില്‍ സുകു (52) വിനെ മൂന്നരക്കൊല്ലം കഠിന തടവിനും 20000 രുപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ രണ്ട് മാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദര്‍ശനാണ് വിധിച്ചത്.
                  
2016 ജനുവരി ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുകയായിരുന്ന കുട്ടി സ്‌കൂര്‍ വിട്ട് വീട്ടിലേക്ക് പോവുമ്പോഴായിരുന്നു സംഭവം.പേരുര്‍ക്കട പെട്രോള്‍ പമ്പിന് സമീപത്തുള്ള ഒരു ഗോഡൗണില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതി. പല ദിവസങ്ങളില്‍  കുട്ടിയുമായി പരിചയഭാവം കാണിച്ച് പ്രതി ചിരിക്കുമായിരുന്നു.സംഭവ ദിവസം പ്രതി തന്ത്രപൂര്‍വ്വം കുട്ടിയെ ഗോഡൗണിലേക്ക് വിളിച്ച് കയറ്റി പീഡിപ്പിക്കുകയായിരുന്നു.പ്രതിയെ തള്ളി മാറ്റി കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.സംഭവത്തില്‍ ഭയന്ന കുട്ടി റോഡില്‍ നിന്ന് കരയുമ്പോള്‍ ഇത് കണ്ട ഒരാള്‍ കുട്ടിയുടെ വീട്ടില്‍ അറിയിച്ചു.കുട്ടിയുടെ അച്ഛന്‍ സ്ഥലത്ത് എത്തി  പേരുര്‍ക്കട പൊലീസില്‍ വിവരം അറിയിച്ചു.തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.
                
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി. പിഴ തുക കുട്ടിക്ക് നല്‍ക്കാന്‍ കോടതി വിധിയില്‍ പറയുന്നു.പ്രോസിക്യൂഷന്‍ എഴ് സാക്ഷികളെ വിസ്തരിച്ചു. പന്ത്രണ്ട് രേഖകളും മൂന്ന് തൊണ്ടി മുതലുകളും ഹാജരാക്കി.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments