Webdunia - Bharat's app for daily news and videos

Install App

തലസ്ഥാന നഗരിയില്‍ ആദ്യമായി സ്ത്രീ നാടകോത്സവം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 21 ഡിസം‌ബര്‍ 2022 (18:47 IST)
നിരീക്ഷ സ്ത്രീ നാടകവേദിയുടെ നേതൃത്വത്തില്‍ ദേശീയ സ്ത്രീ നാടകോത്സവം ഡിസംബര്‍ 23, 24, 25 തീയതികളില്‍ വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ വച്ച് സംഘടിപ്പിക്കുന്നു. നിരീക്ഷ പ്രവര്‍ത്തനങ്ങളുടെ 23 ആം വാര്‍ഷികം കൂടിയാണീ ഉത്സവം.
കേരളത്തില്‍ 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു സ്ത്രീ നാടകോത്സവം സംഘടിപ്പിക്കപ്പെടുന്നത് തലസ്ഥാന നഗരിയില്‍ ആദ്യത്തേതും. മാത്രമല്ല ഒരു സ്ത്രീ നാടകസംഘം ഒരു ദേശീയ സ്ത്രീ നാടകോത്സവം സംഘടിപ്പിക്കുന്നത് ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ്.
നിരീക്ഷ സംഘടിപ്പിക്കുന്ന ഈ സ്ത്രീ നാടകോത്സവത്തില്‍ 14 സ്ത്രീ സംവിധായകരുടെ വിവിധ തരത്തിലുള്ള നാടകങ്ങള്‍
 മൂന്ന് ദിവസങ്ങളിലായി അവതരിപ്പിക്കുന്നത്. 
 
സ്ത്രീ നാടകോത്സവത്തിന്റെ പകല്‍വേളകളില്‍ സ്ത്രീകള്‍ക്കായുള്ള നാടക ശില്പശാല, വിവിധ മേഖലകളിലുള്ള സ്ത്രീകള്‍ പങ്കെടുക്കുന്ന സെമിനാര്‍, കവിതാവതരണങ്ങള്‍, സംഗീത പരിപാടി, കളരി പെര്‍ഫോമന്‍സ് എന്നിവ ഉണ്ടായിരിക്കും. ഇതിനു പുറമേ കുടുംബശ്രീയുടെ സഹകരണത്തോടെ രംഗശ്രീയിലെ സ്ത്രീകള്‍ക്കായി മൂന്ന് ദിവസത്തെ നാടക ശില്പശാലയും വനിതാ കമ്മീഷന്റെ സഹകരണത്തോടെ കലാ സാംസ്‌കാരിക രംഗത്തെ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ കേന്ദ്രമാക്കിയുള്ള  സെമിനാറും, കുട്ടികള്‍ക്കുള്ള പരിശീലന കളരിയും നാടകോത്സവത്തിന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്. കേരളത്തിന്റെ അകത്തും പുറത്തും നിന്നുള്ള നാടക വിദഗ്ധരായ സ്ത്രീകള്‍ ആയിരിക്കും ഈ ശില്പശാലകള്‍ നയിക്കുന്നത്. 
 
കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെയും കേരള സര്‍ക്കാര്‍ സാംസ്‌കാരിക കാര്യ വകുപ്പിന്റെയും വൈലോപ്പിള്ളി സംസ്‌കൃതി ഭവനന്റെയും നാടകത്തോടും സ്ത്രീ മുന്നേറ്റ പ്രവര്‍ത്തനങ്ങളോടും കൈകോര്‍ക്കാന്‍ താല്പര്യമുള്ള സംഘങ്ങളുടേയും വ്യക്തികളുടേയും സഹകരണത്തോടെയാണ് നിരീക്ഷ ഈ പരിപാടി സംഘടിപ്പിക്കുന്നത്. 
തലസ്ഥാന നഗരിയുടെ മുഖമുദ്ര ആയി മാറുന്ന, ഒരു ഉത്സവം തന്നെയായിരിക്കും നിരീക്ഷ സ്ത്രീ നാടകവേദി അവതരിപ്പിക്കുന്ന ദേശീയ സ്ത്രീ നാടകോത്സവം. ദേശീയ സ്ത്രീ നാടകോത്സവം എല്ലാ വര്‍ഷവും തുടര്‍ച്ചയായി നടത്തുവാനും വരും വര്‍ഷങ്ങളില്‍ അന്തര്‍ദേശീയ നാടകോത്സവമായി വളര്‍ത്തുവാനും നിരീക്ഷ ഉദ്ദേശിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സപ്ലൈകോയുടെ റംസാന്‍-വിഷു-ഈസ്റ്റര്‍ ഫെയര്‍; മാര്‍ച്ച് 25 മുതല്‍ 31 വരെ നടക്കും

കൊല്ലത്ത് അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മകന്‍ ജീവനൊടുക്കി

Kerala Weather: ഇന്ന് വേനല്‍ മഴ കനക്കും, ഇടിമിന്നലിനും സാധ്യത; ഈ ജില്ലകളില്‍ ജാഗ്രത

വരുന്ന രണ്ടുദിവസം വേനല്‍മഴ ശക്തമാകും; ഇന്ന് ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കോഴിക്കോട് മയക്കുമരുന്നിന് അടിമയായ മകനെ അമ്മ പോലീസിന് കൈമാറി

അടുത്ത ലേഖനം
Show comments