Webdunia - Bharat's app for daily news and videos

Install App

ഓട്ടിസം ബാധിതനായ പതിനാലുകാരനെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 4 ഏപ്രില്‍ 2023 (18:18 IST)
ഓട്ടിസം രോഗബാധിതനായ പതിനാല്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിയായ വെള്ളനാട് പുനലാല്‍ വിമല്‍ നിവാസില്‍ വിമല്‍ കുമാര്‍ (41) നെ ഏഴ് വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണമെന്നും ജഡ്ജി ആജ് സുദര്‍ശന്‍ വിധി ന്യായത്തില്‍ പറയുന്നു. പിഴ അടച്ചാല്‍ അത് കുട്ടിക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നുണ്ട്. 
                        
2013 സെപതംബര്‍ ഇരുപത് രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി ചവറ് കളയുന്നതിന് വീട്ടില്‍ നിന്ന് റോഡില്‍ വന്നതായിരുന്നു. ബസ് ഡ്രൈവറായ പ്രതി ഓട്ടം കഴിഞ്ഞ് വള്ളക്കടവ് കാരാളി ഭാഗത്ത് ബസ്സില്‍ ഇരിക്കുകയായിരുന്നു. ഈ സമയം ചവറ് കളയാന്‍ എത്തിയ കുട്ടിയെ ബലം പ്രയോഗിച്ച് ബസ്സിനുള്ളില്‍ വലിച്ച് കയറ്റി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തുകയും കവിളില്‍ കടിക്കുകയും ചെയ്തു. കുട്ടി ഭയന്ന് വീട്ടിലെത്തിയെങ്കിലും ആരോടും വിവരം പറഞ്ഞില്ല. ഓട്ടിസത്തിന്  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  ചികിത്സയുള്ളതായ കുട്ടി ഭയന്ന് നടക്കുന്നത് ശ്രദ്ധിച്ച വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് കുട്ടി വിവരം പുറത്ത് പറയുന്നത്. തൊട്ടടുത്ത ദിവസം ബസ്സിലുണ്ടായിരുന്ന പ്രതിയെ കുട്ടി തന്നെ ബന്ധുക്കള്‍ക്ക് കാണിച്ച് കൊടുത്തു.തുടര്‍ന്നാണ് വഞ്ചിയൂര്‍ പൊലീസ് കേസെടുത്തത്.
                  
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക്  പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി.പ്രോസിക്യൂഷന്‍ പതിമൂന്ന് സാക്ഷികളെ വിസ്തരിച്ചു. പതിനേഴ് രേഖകള്‍, മൂന്ന് തൊണ്ടി മുതലുകള്‍  ഹാജരാക്കി.കേസിന്റെ വിസ്താര സമയത്ത് ഒളിവില്‍ പോയ പ്രതിയെ  വഞ്ചിയുര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. റിമാന്‍ഡില്‍ കഴിയവെയാണ് കേസില്‍ ശിക്ഷിക്കുന്നത്. വഞ്ചിയൂര്‍ എസ് ഐയായിരുന്ന ബി.മധുസൂധനന്‍ നായരാണ് കേസ് അന്വേഷിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

എം.വി.ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരും

പോക്സോ കേസ് പ്രതിയായ 29കാരന് 29 വർഷം കഠിനതടവും 1.85 ലക്ഷം രൂപാ പിഴയും

കൊച്ചിയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് ജാമ്യത്തിലിറങ്ങിയ പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍

സംസ്ഥാനത്ത് ഇന്ന് 2 °C മുതല്‍ 3 °C വരെ താപനില ഉയരാന്‍ സാധ്യത

അടുത്ത ലേഖനം
Show comments