Webdunia - Bharat's app for daily news and videos

Install App

കാട്ടാക്കടയില്‍ പത്താംക്ലാസുകാരന്റെ മരണം: പ്രതിക്കെതിരെ കൊലപാതകത്തിന് കേസെടുത്തു

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 10 സെപ്‌റ്റംബര്‍ 2023 (16:54 IST)
കാട്ടാക്കടയില്‍ പത്താംക്ലാസുകാരന്റെ മരണത്തില്‍ പ്രതിയായ പ്രിയരഞ്ജനെതിരെ കൊലപാതകത്തിന് കേസെടുത്തു. ആഗസ്റ്റ് 30 ന് വൈകിട്ട് ആറരയോടെയാണ് പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ എന്‍ടിയു ജില്ലാ സെക്രട്ടറി എ. അരുണ്‍കുമാറിന്റെയും സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ഐ.ബി. ഷീബയുടെയും ഇളയ മകന്‍ കാട്ടാക്കട ചിന്മയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.
 
ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് കൊലനടത്തിയത്. മനഃപൂര്‍വമല്ലാത്ത അപകടമാണെന്ന് ആദ്യം കരുതിയെങ്കിലും പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് സംഭവം കൊലപാതകമാണെന്ന സൂചനകള്‍ പുറത്തുവന്നത്. ആദിയെ ഇടിച്ചിട്ട ശേഷം പ്രിയരഞ്ജന്‍ മൊബൈല്‍ ഓഫാക്കി കാര്‍ കാട്ടാക്കടയില്‍ ഉപേക്ഷിച്ച് മുങ്ങി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments